സുൽത്താെൻറ ആത്മകഥ മോഡേൺ എക്സ്ചേഞ്ച് ഇന്ന് വിതരണം ചെയ്യും
text_fieldsമസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച് നവോത്ഥാനദിനാഘോഷത്തിെൻറ ഭാഗമായി തെരഞ്ഞെടുത്ത നൂറ് ഉപഭോക്താക്കൾക്ക് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ആത്മകഥ വിതരണം ചെയ്യും. മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ് രചിച്ച ‘ഹിസ് മജസ്റ്റി- എെൻറ ജീവിതം, എെൻറ കാഴ്ചപ്പാട്’ എന്ന ഗ്രന്ഥമാണ് മോഡേൺ എക്സ്ചേഞ്ച് 32 ശാഖകളിൽനിന്ന് തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് നൽകുക.
ദേശീയവും -അന്താരാഷ്ട്രീയവുമായ തെരഞ്ഞെടുത്ത 120 വിഷയങ്ങളിലെ സുൽത്താെൻറ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്ന ഒരു പുസ്തകമാണ് ഇത്. തങ്ങളുടെ ഉപഭോക്താക്കേളാടുള്ള പ്രതിബദ്ധതക്കുള്ള ചെറിയൊരു അംഗീകാരമാണ് ഇതെന്ന് ജനറൽ മാനേജർ ഫിലിപ്പ് കോശി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മരണപ്പെട്ട ഒമ്പത് ഉപഭോക്താക്കളുടെ കുടുംബങ്ങൾക്കായി ഏതാണ്ട് പതിനായിരത്തോളം റിയാൽ ഇൻഷുറൻസ് പരിരക്ഷയിനത്തിൽ നൽകിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.