ഖത്തർ സന്ദർശനം പൂർത്തിയായി; സൗഹൃദം ഉൗട്ടിയുറപ്പിച്ച് സുൽത്താൻ
text_fieldsദോഹ/മസ്കത്ത്: രണ്ടു ദിവസത്തെ ഒൗദ്യോഗിക ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചൊവ്വാഴ്ച വൈകീേട്ടാടെ സുൽത്താനേറ്റിൽ തിരിച്ചെത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കി, ഖത്തറിെൻറ സ്നേഹവായ്പ്പുകൾക്ക് നന്ദി പറഞ്ഞായിരുന്നു ഒമാൻ സുൽത്താനും സംഘവും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.
തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചക്കും, വിവിധ മേഖലകളിലെ സഹകരണം, നിക്ഷേപ കരാറിനും ശേഷം സുൽത്താനും സംഘവും ലോകകപ്പ് വേദികളും, ഖത്തർ ഫൗണ്ടേഷനും ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. ലോകകപ്പിെൻറ ഉദ്ഘാടന മത്സരവേദിയായ അൽ ബെയ്ത് സ്റ്റേഡിയം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പമാണ് സന്ദർശിച്ചത്. പരിശീലന സൗകര്യങ്ങൾ, ഫാൻ സോൺ, സ്റ്റേഡിയത്തിലെ ശീതീകരണ സംവിധാനം തുടങ്ങിയവ സന്ദർശിച്ചു. സ്റ്റേഡിയത്തിെൻറ വാസ്തുശിൽപ വൈദഗ്ധ്യവും, നിർമാണ വിശേഷങ്ങളും അദ്ദേഹത്തിനു വിവരിച്ചു നൽകി. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദിെൻറ നേതൃത്വത്തിലുള്ള ഉന്നത സംഘവും സുൽത്താനൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അമീറും ഒമാൻ സുൽത്താനും ഖത്തറിെൻറ വിദ്യഭ്യാസ സിരാകേന്ദ്രമായ ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനത്തെത്തിയത്. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലയിൽ ഖത്തർ ഫൗണ്ടേഷെൻറ സംഭാവനകളും ചരിത്രവും വളർച്ചയുമെല്ലാം ഒമാൻ സുൽത്താനും സംഘത്തിനും വിവരിച്ചു നൽകി.
ഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ ഖത്തർ ഫൗണ്ടേഷെൻറ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും നടന്നു. എജുക്കേഷൻ സിറ്റിയിലെ വിവിധ രാജ്യാന്തര സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയും സന്ദർശിച്ചു. ഖത്തർ നാഷനൽ ലൈബ്രറി സന്ദർശിച്ച സൗഹൃദ രാഷ്ട്ര നായകൻ വിവിധ ചരിത്ര രേഖകളും, പ്രദർശനങ്ങളും, ഖത്തറിെൻറയും അറബ് മേഖലയുടെയും ചരിത്രം അടയാളപ്പെടുത്തുന്ന കൈയെഴുത്ത് പ്രതികളും, പഴയ രേഖകളും മറ്റും കണ്ടു. ഒമാൻ സുൽത്താനൊപ്പം ഖത്തർ അമീറും വിവിധ മന്ത്രിമാരുമുണ്ടായിരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രയയച്ചത്. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പേഴ്സനൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, മന്ത്രിമാർ, ൈശഖുമാർ എന്നിവരും വിമാനത്താവളത്തിലെത്തി.
മസ്കത്ത് റോയല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സുൽത്താനെ മന്ത്രിസഭ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ്, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാന മന്ത്രിയും സുല്‍ത്താെൻറ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദ്, സുല്‍ത്താെൻറ പ്രത്യേക പ്രതിനിധി സയ്യിദ് ഫാതിക് ബിന്‍ ഫഹര്‍ അല്‍ സഈദ്, സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി, ശൂറ കൗണ്‍സില്‍ ചെയര്മാന് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്വലി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, റോയല്‍ കോര്‍ട്ട് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് അല്‍ കിന്ദി, ഔഖാഫ്-മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സാല്‍മി, ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി, വിദ്യാഭ്യാസ മന്ത്രി ഡോ. മാദിഹ ബിന്ത് അഹമദ് അല്‍ ശൈബാനി, മസ്കത്ത് ഗവര്‍ണറും സ്റ്റേറ്റ് മന്ത്രിയുമായ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, പൊലീസ് ആൻഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന് ബിന്‍ മുഹ്സിന് അല്‍ ശറൈഖി, ആഭ്യന്തര സുരക്ഷ സേവന വിഭാഗം തലവന്‍ ലെഫ്. ജനറല്‍ സൈദ് ബിന്‍ അലി അല്‍ ഹിലാലി, റോയല്‍ ആര്‍മി ഓഫ് ഒമാന്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മതാര്‍ ബിന്‍ സാലിം അല്‍ ബലൂഷി, റോയല്‍ എയര്‍ ഫോഴ്സ് ഓഫ് ഒമാന്‍ കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഖാമിസ് ബിന്‍ മുഹമ്മദ് അല്‍ ഗഫ്രി, റോയല്‍ നേവി ഓഫ് ഒമാന്‍ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സൈഫ് ബിന്‍ നാസര്‍ അല്‍ റഹ്ബി, സുല്‍ത്താന്‍ സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുസല്ലം ബിന്‍ മുഹമ്മദ് ജഅ്ബൂബ് എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.