ഒമാനിൽ ചൂട് കാലത്തിന് തുടക്കമാവുന്നു
text_fieldsമസ്കത്ത്: ഒമാനിൽ വിഷുഭത്തിന് വ്യാഴാഴ്ച തുടക്കമാകും. രാവും പകലും തുല്യമാവുന്ന ദിവസമാണ് വിഷുഭം. സൂര്യൻ ഭുമധ്യരേഖക്ക് നേരെ വരുന്ന ദിവസം കൂടിയാണിത്. ഇന്ന് ഉച്ചക്ക് 1.07 നാണ് ഒമാനിൽ സൂര്യൻ ഭൂമധ്യരേഖക്ക് നേരെ വരുന്നത്. മസ്കത്ത് ഗവർണറേറ്റിൽ സൂര്യൻ 6.11ന് ഉദിക്കുകയും ഉച്ചക്ക് 12.14 ന് നടുവിൽ എത്തുകയും 6.18 ന് അസ്തമിക്കുകയും ചെയ്യും.
അതയാത് പകലിന്റെ നീളം 12 മണിക്കൂറും ഏഴു മിനുറ്റും 24 സെക്കന്റുമായിരിക്കും. സൗരയൂഥത്തിൽ സൂര്യൻ ഭൂമിക്ക് നേരെ 23.5 ഡിഗ്രി കോണിൽ എത്തുമ്പോഴാണ് ഇതു സംഭവിക്കുന്നത്. സാധാരണ എല്ലാ വർഷവും മാർച്ച് 20, 21, 22 തീയതികളിലാണ് കലണ്ടർ വർഷം അനുസരിച്ച് ചില വർഷങ്ങളിൽ ചെറിയ മാറ്റമുണ്ടാവും. സൗരയൂഥത്തിൽ ഭൂമി സൂര്യനെ ഒരു പ്രാവശ്യം ഭ്രമണം പൂർത്തിയാക്കുന്ന ദിവസമാണിത്.
ഓരോ നാല് വർഷം കൂടുമ്പോഴും ഒരു ദിവസം വർധിക്കും.ആസ്ത്രേലിയ, തെക്കെ അമേരിക്ക എന്നിവയാണ് തെക്കൻ അർധഗോള രാജ്യങ്ങൾ. വടക്കെ അമേരിക്ക, യൂറോപ്, ഏഷ്യ, വടക്കൻ ദ്രുവം എന്നവയാണ് വടക്കൻ അർധ ഗോള രാജ്യങ്ങൾ. വടക്കൻ അർധഗോളത്തിൽ വസന്തത്തിന്റെയും തെക്കൻ അർധഗോളത്തിൽ ഹേമന്തത്തിന്റെയും കാലമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.