വേനൽ കത്തുന്നു; ചൂട് 50 ഡിഗ്രി തൊട്ടു
text_fieldsമസ്കത്ത്: രാജ്യത്ത് വേനൽ കത്തിയാളുന്നു. അന്തരീക്ഷ താപനില തിങ്കളാഴ്ച 50 ഡിഗ്രിവരെയെത്തി. വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബിയിലാണ് 50 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ഫഹൂദ്, ഖർനൽ ആലം, ഇബ്രി, ഇബ്ര, ഇസ്കി, അൽ ഖാബിൽ എന്നിവിടങ്ങളിൽ 48 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി.
മരുഭൂ പ്രദേശങ്ങളിൽ ഉയർന്ന ചൂട് ഇന്നും കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. വടക്കു പടിഞ്ഞാറൻ കാറ്റിെൻറ ഫലമായാണ് താപനില ഉയരുന്നത്. ഇതു പൊടിക്കാറ്റിനും കാരണമാകുന്നുണ്ട്. ദാഹിറ, ദാഖിലിയ, ബുറൈമി, അൽ വുസ്ത, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലാണ് ഉയർന്ന താപനില ഉയർന്നത്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മരുഭൂ മേഖലകളിൽനിന്ന് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചൂടേറിയതും വരണ്ടതുമാണ്. അതേസമയം ദോഫാർ മേഖല ഖരീഫ് മഴക്കുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.