ഒമാനിൽ വേനൽമഴ 18 ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ വേനൽമഴയുടെ അളവ് 18 ശതമാനം വർധിച്ചു. ക്ലൗഡ് സീഡിങ് സാങ്കേതികത വഴിയുള്ള കൃത്രിമ മഴയാണ് അളവ് വർധിക്കാനുള്ള കാരണം. കൃത്രിമ മഴ പെയ്യിക്കുന്നതിെൻറ ഭാഗമായി അൽ ഹജർ പർവതനിരകളിലും േദാഫാർ ഗവർണറേറ്റിലുമായി മലമുകളിൽ 12 സ്റ്റേഷനുകൾ സ്ഥാപിച്ചു.
പദ്ധതി മേഖലയിൽ 634 റെയിൻ ഗേജുകളും സ്ഥാപിച്ചു. 2030ഒാടെ ശുദ്ധജലത്തിെൻറ ലഭ്യത വർധിപ്പിക്കാനുള്ള അനേകം പദ്ധതികളിൽ ഒന്നാണ് കൃത്രിമ മഴ പദ്ധതി.
ഭൂഗർഭ ജലസമ്പത്ത് വർധിപ്പിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
വരൾച്ചയെ നേരിടാൻ സ്ഥിരമായ ശ്രമങ്ങളും പകരം പദ്ധതികളും ഒമാൻ നടപ്പാക്കുന്നതായി കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയത്തിെല ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുക, വിവിധ തരത്തിലുള്ള ഡാമുകൾ നിർമിക്കുക, ഭൂഗർഭ ജലവിഭവ പുരോഗതി നിരീക്ഷിക്കാൻ സംവിധാനമുണ്ടാക്കുക, കടൽജലം, മലിനജലം എന്നിവ ശുദ്ധീകരിക്കുന്ന പദ്ധതികൾ നടപ്പാക്കുക എന്നിവ ഇതിൽ പെട്ടതാണ്. കൃത്രിമ മഴക്കായുള്ള പദ്ധതികൾ 2013 മുതൽ ഒമാൻ ആരംഭിച്ചിട്ടുണ്ട്. മഴക്ക് കാരണമാകുന്ന നെഗറ്റിവ് അയോണുകൾ ഉൽപാദിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന എമിറ്റർ സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. കൃത്രിമ മഴക്കുള്ള സ്റ്റേഷനുകളിൽ 10 എണ്ണവും അൽ ഹജർ പർവത നിരകളിലാണുള്ളത്. രണ്ടെണ്ണം ദോഫാർ പർവതങ്ങളിലുമാണ്.
ഇൗ മേഖലയിലുള്ള സാേങ്കതിക വിദ്യകളിൽ ഒമാൻ വിജയിക്കുമെന്നാണ് പഠനങ്ങളിൽ വ്യക്തമാവുന്നത്. ഒമാെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മാപിനികൾ വഴി മഴയുടെ അളവ് തിട്ടപ്പെടുത്താൻ കഴിയുന്നുണ്ട്.കൃത്രിമ മഴ പെയ്യിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് മന്ത്രാലയം അധികൃതർ പറയുന്നു. ഹെലികോപ്ടറിലൂടെ രാസവസ്തുക്കൾ മേഘങ്ങൾ വിട്ടാണ് ഇവയെ ഉരുക്കി ജലമാക്കുന്നത്. ദീർഘദൂരം ഇത്തരം ഹെലികോപ്ടറുകൾ പറത്തിേക്കണ്ടതും മറ്റൊരു വെല്ലുവിളിയാണ്. അതോടൊപ്പം യോജിച്ച കാലാവസ്ഥ, ഉയർന്ന അന്തരീക്ഷ ജലാംശം, കാറ്റിെൻറ ഗതി, മേഘങ്ങളുടെ ആധിക്യം എന്നിവ അനുയോജ്യമായാലാണ് കൃത്രിമ മഴ പെയ്യിക്കാനാവുക. ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനുള്ള പഠനങ്ങളും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.