സർഗവാസനകൾക്ക് വാതിൽ തുറന്ന് ‘വേനൽ തുമ്പികൾ ക്യാമ്പിന് തുടക്കം
text_fieldsഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ ‘വേനൽ തുമ്പികൾ’ ക്യാമ്പിൽനിന്ന്
മസ്കത്ത്: കുട്ടികളുടെ സർഗവാസനകൾക്ക് വാതിൽ തുറന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗത്തിന്റെ ‘വേനൽ തുമ്പികൾ ക്യാമ്പിന് തുടക്കമായി. ജൂലൈ 12, 13, 19, 20 തീയതികളിലായി കേരളവിഭാഗം ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ് പ്രവാസി ക്ഷേമനിധി ഡയറക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ് എൻഹാൻസ്മെന്റ് ആൻഡ് ഫെസിലിറ്റേറ് ഡയറക്റ്റർ കൂടിയായ വിത്സൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളവിഭാഗം െസക്രട്ടറി സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. കേരളാവിങ് ബാലവിഭാഗം സെക്രട്ടറി ശ്രീവിദ്യ സ്വാഗതവും ജോയിന്റ് സെക്രട്ടറി റിയാസ് നന്ദിയും പറഞ്ഞു. ഒമാനിലെ നാടക പ്രവർത്തകൻ പത്മനാഭൻ തലോറ ആശംസകൾ സംസാരിച്ചു. നാടക പ്രവർത്തകനും ടെലിഫിലിം അഭിനേതാവും അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവാണ് ക്യാമ്പ് നയിക്കുന്നത്.
വായന, എഴുത്ത്, ചിത്രം, നാടകം, സംഗീതം, സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണ്യ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ കരിക്കുലവും തയാറാക്കിയിട്ടുള്ളതെന്ന് ക്യാമ്പ് ഡയറക്ടർ അറിയിച്ചു. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള 150 ൽപരം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അവധിക്കാലത്തിന്റെ ഒറ്റപ്പെടലുകളിൽനിന്ന് കുട്ടികൾക്ക് പുറത്തു കടക്കാൻ ക്യാമ്പ് ഏറെ സഹായകരമാകുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.