സുര്യാഘാതം: ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ
text_fieldsമസ്കത്ത്: കടുത്ത ചൂടുമൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന ്മാരായിരിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ. കടുത്ത ചൂടിൽ ശാ രീരിക തളർച്ച ബാധിച്ചവരുടെ ദേഹം 30 മിനിറ്റിനുള്ളിൽ തണുപ്പിക്കാൻ കഴിഞ്ഞാൽ വലിയ കുഴ പ്പമുണ്ടാകില്ലെന്ന് ആരാഗ്യമന്ത്രാലയത്തിലെ േഡാക്ടർ യൂസുഫ് മുല്ല പറഞ്ഞു. എന്നാൽ ഇവ സൂര്യാഘാതമായി മാറുകയാണെങ്കിൽ അടിയന്തര ചികിത്സ നൽകണമെന്നും അദ്ദേഹം പറഞ്ഞു. തലവേദന, തല കറക്കം, ആശയക്കുഴപ്പം, വിശപ്പില്ലായ്മ, രോഗാതുരത, വിയർപ്പ്, വിളർച്ച, കൈകാൽ-വയർ എന്നിവിടങ്ങളിൽ മരവിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. ഹൃദയമിടിപ്പ് കൂടൽ, വേഗത്തിൽ ശ്വാസംകഴിക്കൽ, ശരീരതാപം 38 ഡിഗ്രി സെൽഷ്യസ് കൂടൽ, അമിതമായ ദാഹം എന്നീ പ്രശ്നങ്ങളും അനുഭവപ്പെടും. സൂര്യാതപമേറ്റയാളെ തണുത്ത സ്ഥലത്തേക്ക് മാറ്റിക്കിടത്തുകയും കാൽപാദങ്ങൾ ചെറുതായി ഉയർത്തുകയും ചെയ്യണം. വെള്ളം കുടിക്കാൻ നൽകുകയും ശരീരത്തിലേക്ക് ധാരാളം വെള്ളം ഒഴിക്കുകയും തുണി, സ്പോഞ്ച് എന്നിവ കൊണ്ട് തണുപ്പ് നിലനിർത്തുകയും വേണം. െഎസ് കട്ടകൾ കഴുത്തിനും കക്ഷത്തിനും ചുറ്റും വെക്കുന്നതും ഉത്തമമാണ്.
കടുത്ത ചൂട് അനുഭവപ്പെട്ടിട്ടും വിയർക്കാതെ ശരീരതാപം 40 ഡിഗ്രി സെൽഷ്യസിൽ അധികമെത്തുന്നവരെ അടിയന്തരമായി ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കണം. ഇത്തരക്കാർ അതിവേഗത്തിലോ വേഗതയില്ലാതെേയാ ശ്വാസോച്ഛ്വാസം നടത്തുന്നതും ലക്ഷണമാണ്. ചൂടുകാലത്ത് കുട്ടികളെയും പ്രായമാരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും കൂടുതൽ ശ്രദ്ധിക്കണം. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും ജാഗ്രത പാലിക്കണം.
പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചസമയ ഒഴിവ് നിർബന്ധമായും നൽകുകയും ഫാനുകളും എയർ കൂളറുകളും േജാലിസ്ഥലത്ത് സ്ഥാപിക്കുകയും വേണം. അതോടൊപ്പം, കഴുത്തും ചെവിയും അടക്കമുള്ള ഭാഗങ്ങളിൽ സൺ സ്ക്രീനുകൾ വെക്കുകയും സൺ ഗ്ലാസുകൾ ഉപയാഗിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.