സൻഡേ സ്കൂൾ ദിനാചരണവും പ്രവേശനോത്സവവും
text_fieldsമസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സൻഡേ സ്കൂൾ ദിനാചരണവും 2024 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവവും പ്രവർത്തന ഉദ്ഘാടനവും സംയുക്തമായി നടത്തി.
റൂവി സെന്റ് തോമസ് ചർച്ചിൽ വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, സഹ വികാരി ഫാ. എബി ചാക്കോ എന്നിവർ ചേർന്ന് നിർവഹിച്ചു.
വിശുദ്ധ കുർബാനയുടെ ഭാഗമായുള്ള വചനസന്ദേശം അമിത് അജിയും വേദവായനകൾക്ക് സൻഡേ സ്കൂൾ കുട്ടികളും ഗായക സംഘത്തിന് ജൂനിയർ ക്വയറും നേതൃത്വം നൽകി. സൻഡേ സ്കൂൾ ഹാൻഡ്ബുക്കിന്റെ പ്രകാശനകർമവും ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാ. വർഗീസ് റ്റിജു ഐപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ജെസ്സി കോശി സൻഡേ സ്കൂൾ ദിന പ്രാർഥനയും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഇടവക ട്രസ്റ്റി ബിജു ജോർജ്, കോ-ട്രസ്റ്റി ഡോ. കുര്യൻ എബ്രഹാം, സെക്രട്ടറി സജി എബ്രഹാം, ഭരണ സമിതി പ്രതിനിധി റോഫിൻ കെ. ജോൺ, സൺഡേ സ്കൂൾ സെക്രട്ടറി ജിൻസി എബ്രഹാം, കൺവീനർമാരായ എലിസബത്ത് സജു, സാറ മെറീന മാത്യു, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.