സുനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsഇബ്ര: ഇബ്രയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം നിര്യാതനായ കൊല്ലം ഇരുമ്പനങ്ങാട് സ്വദേശി പുത്തൻവീട്ടിൽ സുനിൽ ജോൺസന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്തും സഹപ്രവർത്തകരും സമയബന്ധിതമായി ഇടപെട്ട് ഇബ്ര ഹോസ്പിറ്റലിലെ നടപടികൾ പൂർത്തിയാക്കി.
ഇൻകാസ് ഒമാൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നിയാസ് ചെണ്ടയാട്, എൻ.ഒ. ഉമ്മൻ എന്നിവരുടെ ശ്രമഫലമായി ഇന്ത്യൻ എംബസി നടപടികൾ പൂർത്തിയാക്കിയാണ് രാത്രിയോടെ നാട്ടിലേക്ക് അയച്ചത്.
ഇൻകാസ് ഇബ്ര പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, സൈമൺ, ബിനോജ്, കുര്യാക്കോസ്, നയിം തലശ്ശേരി, നസീർ ചാവക്കാട് എന്നിർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.