സുന്നി സെന്റർ സലാല മദ്റസ പ്രവേശനോത്സവം
text_fieldsസലാല: സുന്നി സെന്റർ സലാലയുടെ കീഴിൽ നടക്കുന്ന മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈൻ ക്ലാസിൽനിന്ന് ഓഫ് ലൈൻ ക്ലാസുകളിലേക്ക് മാറുന്നതിന്റെ ഭാഗമായായിരുന്നു പ്രവേശനോത്സവം. ഉപദേശകസമിതി ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു.
അബ്ദുല്ല അൻവരി, കലാം എന്നിവർ സംസാരിച്ചു. പൊതുപരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ആയിശ രിഫ, സൻഹ സൈനബ് എന്നീ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കലാ പരിപാടികളും നടന്നു. അബ്ദുസ്സലാം ഹാജി ചിയ്യൂർ സ്വാഗതവും ശബീർ കാലടി നന്ദിയും പറഞ്ഞു.
അബ്ബാസ് മുസ്ലിയാർ, റഈസ് ശിവപുരം, അമീർ മുസ്ലിയാർ, ശമീർ ഫൈസി, സിദ്ദീഖ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.