സൂപ്പർ മൂൺ’ ആകാശവിസ്മയം ഇന്ന്; ചന്ദ്രനെ അടുത്തു കാണാം
text_fields‘മസ്കത്ത്: ഈ വർഷം ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അടുത്തുവരുന്ന ദിവസമായിരിക്കും ചൊവ്വാഴ്ചയെന്ന് ശാസ്ത്രലോകം പ്രവചിച്ചിരിക്കേ പ്രതീക്ഷയോടെ ഒമാനിലെ വാനനിരീക്ഷകർ. സൂപ്പർ മൂൺ ആകാശവിസ്മയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാനാവും. സാധാരണയിലും കവിഞ്ഞ വലുപ്പത്തിലാകും ചന്ദ്രനെ വീക്ഷിക്കാൻ കഴിയുക. രണ്ടു തവണയാണ് ആഗസ്റ്റിൽ രാജ്യത്ത് സൂപ്പർ മൂൺ ദൃശ്യമാവുക. ആഗസ്റ്റ് 30നാണ് രണ്ടാമത്തെ സൂപ്പർ മൂണെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഒമാൻ സമയം 10.33ന് 8 മുതൽ 16 ശതമാനം വരെ കൂടുതൽ തിളക്കത്തിൽ ചന്ദ്രനെ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവുമെന്ന് അധികൃതർ പറഞ്ഞു. സൂര്യോദയ സമയത്ത് ചുവപ്പുകലർന്ന ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണാനാവുക. 2018ലാണ് ഇതിന് മുമ്പ് ഒരേ മാസത്തിൽ രാജ്യത്ത് രണ്ട് സൂപ്പർ മൂണുകൾ ദൃശ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.