ഒമാനിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി എടുത്തുകളഞ്ഞു. ഞായറാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
അതേസമയം, എല്ലാവരും മഹാമാരിക്കെതിരെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് നിർദേശിച്ചിട്ടുണ്ട്. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോയുള്ള ആളുകൾ വീട്ടിൽ തന്നെ കഴിയണം. മറ്റുള്ളവരുമായി ഇടകലരുന്നത് ഒഴിവാക്കണം. സമ്പർക്കമുണ്ടായാൽ മാസ്‌ക് ധരിക്കുകയും വേണം.
പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു. സ്വദേശികളും വിദേശികളും ബൂസ്റ്റർ ഡോസുകൾ എടുക്കാൻ തയ്യാറാകണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.