സ്വാതന്ത്ര്യദിനമാഘോഷിച്ച് സൂർ ഇന്ത്യൻ സ്കൂൾ
text_fieldsസൂർ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം കെങ്കേമമായി ആഘോഷിച്ച് സൂർ ഇന്ത്യൻ സ്കൂൾ. പരിപാടിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ, കമ്മിറ്റിയംഗം അഡ്വ. സയീദ് ടി.പി, പ്രിൻസിപ്പൽ ഡോ.എസ്.ശ്രീനിവാസൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ചടങ്ങുകൾക്ക് സ്കൂൾ ഹെഡ് ബോയ് അമൻ അമീൻ സ്വാഗതം പറഞ്ഞു. ഇന്ത്യയുടെ മഹാനായ നേതാക്കളുടെ ത്യാഗങ്ങളെ അനുസ്മരിച്ചും, നാനാത്വത്തിൽ ഏകത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞും ഡോ.രാംകുമാർ ലക്ഷ്മി നാരായണൻ പ്രത്യേക പ്രഭാഷണം നടത്തി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം കാണിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ചടങ്ങുകളുടെ ഭാഗമായി നടന്നു.
ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രസംഗങ്ങൾ, ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾക്ക് ജീവൻ നൽകുന്ന നൃത്തനാടകം തുടങ്ങിയവ അരങ്ങേറി. മത്സരത്തിൽ വിവിധ ഗ്രേഡുകൾ നേടിയവർക്കുള്ള സമ്മാനങ്ങൾ ജാമി ശ്രീനിവാസ് റാവു, ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ, അഡ്വ. സയീദ് ടി.പി എന്നിവർ വിതരണം ചെയ്തു. സ്കൂൾ ഹെഡ് ഗേൾ ഹർഷിത ചൗധരി നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.