സൂർ കെ.എം.സി.സി വാർഷികാഘോഷം
text_fieldsസൂർ: സൂർ കെ.എം.സി.സിയുടെ 35ാം വാർഷികാഘോഷവും 52ാമത് ഒമാൻ ദേശീയ ദിനാഘോഷവും വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. സൂർ റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്വദേശികളും വിദേശികളുമായ നിരവധി പേരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.മസ്കത്ത് കെ.എം.സി.സി ഉപാധ്യക്ഷൻ എ.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുൻ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി.
സൂർ കെ.എം.സി.സി ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെയും സമീപകാലത്ത് ഒമാനെ പിടിച്ചുകുലുക്കിയ ബാത്തിന മേഖലയിലെ ഷഹീൻ ദുരിതബാധിത പ്രദേശങ്ങളിലെ സേവന പ്രവർത്തനങ്ങൾക്കുമുള്ള സൂർ മുനിസിപ്പാലിറ്റിയുടെ അനുമോദന സർട്ടിഫിക്കറ്റ് കെ.എം.സി.സി നേതാക്കളായ റസാഖ് പേരാമ്പ്ര, അബൂബക്കർ നല്ലളം എന്നിവർ സൂർ മുനിസിപ്പാലിറ്റി മീഡിയ വിങ് ഡയറക്ടർ ഖാലിദ് ഇസ്മായിലിൽനിന്ന് ഏറ്റുവാങ്ങി.
കോവിഡ് കാലത്തെ മികച്ച സേവനങ്ങൾക്ക് സൂർ ഹോസ്പിറ്റൽ ഐ.ടി മേധാവി ഷാഫി കണ്ണൂരിനെയും കെ.എം.സി.സി മെഡിക്കൽ വിങ് കൺവീനർ നൗഷാദ് ചേരുവാടി എന്നിവരെയും ആദരിച്ചു.ഫാത്തിമ തഹ്ലിയക്കുള്ള ഉപഹാരം മുൻ ടൂറിസം ഡയറക്ടർ സൗദ് അൽ അലവിയും സെൻട്രൽ കമ്മിറ്റിക്കുള്ള ഉപഹാരം ഹസ്ബുല്ല മദാരിയും നൽകി.
സൂർ കെ.എം.സി.സി പ്രസിഡന്റ് സൈനുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഹസ്ബുല്ല ഹാജി സംസാരിച്ചു. സെക്രട്ടറി സൈദ് നെല്ലായ സ്വാഗതവും ട്രഷറർ ഷഫീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.ആദിൽ അത്തുവിന്റെ നേതൃത്വത്തിൽ ആദിൽ ഇസ്ര, ഗഫൂർ കുറ്റ്യാടി, ഷെഫീഖ് മണ്ണാർക്കാട്, ശാദിൽ വടകര എന്നിവരുടെ ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും ആഘോഷ ചടങ്ങുകൾക്ക് മിഴിവേകി.
മുസ്തഫ കണ്ണൂർ, ബാപ്പുട്ടി മഞ്ചേരി, സഹദ് വേങ്ങര, ബഷീർ ബദർ അൽസമ, റഫീഖ് ചേലക്കാട്, ഫൈസൽ ആമിനാസ്, റഫീഖ് നോവ, മുനീർ കമ്പ്യൂട്ടർ, മുഹ്സിൻ, ഉമർ ബേക്കറി, സുഫൈൽ, ഷമീർ റയ്ദാൻ, സിദ്ദീഖ്, റാസിഖ്, ഷബീർ കണ്ണൂർ, മുനീർ മൂന്നിയൂർ, മുസ്തഫ പെരിന്തൽമണ്ണ, ജശീക്, നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.