Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​ർ സ​മു​ദ്ര...

സൂ​ർ സ​മു​ദ്ര കാ​യി​ക​മേ​ള ആ​ഗ​സ്റ്റ് 18 മു​ത​ൽ

text_fields
bookmark_border
sur marine sports festival
cancel

സൂ​ർ: പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​വും സൗ​ത്ത് അ​ൽ ശ​ർ​ഖി​യ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സൂ​ർ സ​മു​ദ്ര കാ​യി​ക​മേ​ള ആ​ഗ​സ്റ്റ് 18ന് ​ആ​രം​ഭി​ക്കും. വി​ലാ​യ​ത്തി​ലെ മോ​ഖ ബീ​ച്ചി​ലാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 10 ദി​വ​സം നീ​ളു​ന്ന മേ​ള ആ​ഗ​സ്റ്റ് 28ന് ​അ​വ​സാ​നി​ക്കും.

അ​റ​ബ് ടൂ​റി​സം 2024ന്‍റെ ത​ല​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ സൂ​റി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടി​വ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​മാ​ണ് ഫെ​സ്റ്റി​വ​ൽ. സൂ​ർ വി​ലാ​യ​ത്തി​ന്‍റെ​യും സൗ​ത്ത് അ​ൽ ഷ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ​യും വി​നോ​ദ​സ​ഞ്ചാ​ര മൂ​ല്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഒ​മാ​ൻ സെ​യി​ലി​ങ് ചാ​മ്പ്യ​ൻ​ഷി​പ് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. കൈ​റ്റ് സ​ർ​ഫി​ങ്, തു​ഴ​ച്ചി​ൽ മ​ത്സ​രം, നീ​ന്ത​ൽ മ​ത്സ​രം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ഫു​ഡ് ട്ര​ക്കു​ക​ൾ, വ്യ​ത്യ​സ്ത വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും ഫെ​സ്റ്റി​വ​ലി​ലു​ണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSur Marine Sports Festival
News Summary - Sur Marine Sports Festival from 18th August
Next Story