സുവൈഖ് പ്രീമിയർ ക്രിക്കറ്റ് ലീഗ്; സുവൈഖ് ചലഞ്ചേഴ്സ് ജേതാക്കൾ
text_fieldsസുവൈഖ്: സുവൈഖ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്നുമാസം നീണ്ടുനിന്ന പ്രീമിയർ ക്രിക്കറ്റ് ലീഗിൽ സുവൈഖ് ചലഞ്ചേഴ്സ് ജേതാക്കളായി. പത്ത് ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സുവൈഖ് ചലഞ്ചേഴ്സ് 16 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ.സി.സിക്ക് 154 റൺ എടുക്കാനേ കഴിഞ്ഞുള്ളൂ. വിജയികൾക്കുള്ള ട്രോഫി തമീം, ജിജു എന്നിവർ ചേർന്ന് നൽകി. ചലഞ്ചേഴ്സ് ക്യാപ്റ്റൻ മാരായ തസിഅബു, മുഹമ്മദ് തൻസി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് ഉണ്ണി സമ്മാനിച്ചു. രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെ .സി. സി ക്യാപ്റ്റൻ സർഫ്രസ് ഏറ്റുവാങ്ങി. മികച്ച ബാറ്റ്സ്മാനായി
കെ.സി.സി യുടെ ബിലാലിനെയും മികച്ച ബൗളർ ആയി ജുനൈദിനെയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി ടൈഗർ സ്ക്കോഡ് ടീമിന്റെ ഹസനെയും തെരഞെടുത്തു. പ്രിമിയർ ക്രിക്കറ്റ് ലീഗ് കമ്മറ്റി ഭാരവാഹികളായ രാഹുൽ, ഷംസുദ്ദീൻ എന്നിവർ പങ്കെടുത്ത ടീമുകൾക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.