നടുക്കംവിട്ടുമാറാതെ സുവൈഖ്, ഖാബൂറ മേഖലകൾ
text_fieldsമസ്കത്ത്: അപ്രതീക്ഷിതമായെത്തിയ ഷഹീൻ ചുഴലിക്കാറ്റിെൻറ ദുരന്തത്തിെൻറ നടുക്കത്തിൽനിന്ന് വിട്ടുമാറാതെ സുവൈഖ്, ഖാബൂറ, മുസന്ന മേഖല.
മലയാളികൾ അടക്കമുള്ളവരുടെ വ്യാപാര– വാണിജ്യ സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയപ്പോൾ സുവൈഖ് മേഖലകളിലുള്ളവർ വേണ്ട മുൻകരുതലുകളെടുത്തു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തോടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മഴ പെയ്തതോടെ പലരുടെയും പ്രതീക്ഷകൾ കുത്തിയൊലിച്ചുപോയി.
വ്യാപാര– വാണിജ്യ സ്ഥാപങ്ങളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. പലരും ഇൻഷുറൻസ് ലഭിക്കുമോ എന്ന ആശങ്കയും പേറിയാണ് നടക്കുന്നത്. കനത്ത മഴയിൽ തൊഴുത്തുകൾ തകർന്ന് പശുക്കൾ അടക്കം നാൽക്കാലികൾ ചത്തൊടുങ്ങി.
ഒട്ടേറെ സന്നദ്ധ സംഘടനകൾ സ്നേഹദൂതുമായി പ്രദേശത്ത് കർമനിരതരാണ്. ചളിയും ചരളും നിറഞ്ഞ വ്യാപാര– വാണിജ്യ സ്ഥാപനങ്ങൾ വൃത്തിയാക്കാനും ഭക്ഷണവും വെള്ളവും എത്തിക്കാനും സന്നദ്ധപ്രവർത്തകർ മുന്നിലുണ്ട്.
വൈദ്യുതി തകരാറിലായതിനാൽ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.