സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗ്രാൻഡ് മോസ്ക്കും നാഷനൽ മ്യൂസിയവും സന്ദർശിച്ചു
text_fieldsമസ്കത്ത്: സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഡോ. അലൈൻ ബെർസെറ്റ്, പത്നി മ്യൂറിയൽ സീന്ദർ ബെർസെറ്റ് എന്നിവർ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്കും നാഷനൽ മ്യൂസിയവും സന്ദർശിച്ചു.
മസ്ജിദിലെത്തിയ പ്രസിഡന്റിനെയും പ്രതിനിധിസംഘത്തെയും സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസ് ചെയർമാൻ ഹബീബ് മുഹമ്മദ് അൽ റിയാമി സ്വീകരിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യ രൂപകല്പനകളെക്കുറിച്ചും അതിഥിക്ക് വിവരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സയൻസസ്, ലൈബ്രറി, ലെക്ചർ ഹാൾ, മറ്റു സൗകര്യങ്ങൾ എന്നിവ അദ്ദേഹം വീക്ഷിച്ചു. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തി, വിദ്യാഭ്യാസ മന്ത്രി ഡോ. മദിഹ അഹമ്മദ് അൽ ഷൈബാനി എന്നിവരും കൂടെയുണ്ടായിരുന്നു. മ്യൂസിയത്തിലെത്തിയ ഇരുവരെയും നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ഹസൻ അൽ മൊസാവി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.