സയ്യിദ് അസ്അദ് ഫലസ്തീൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഒമാനിൽ ത്രിദിന സന്ദർശനത്തിനെത്തിയ ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് ഇഷ്തയ്യയുമായി ഡെപ്യൂട്ടി പ്രധാനമന്ത്രി സയ്യിദ് അസ്അദ് കൂടിക്കാഴ്ച നടത്തി. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ നിർദേശമനുസരിച്ചാണ് അന്താരാഷ്ട്ര സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന സയ്യിദ് അസ്അദ് ചർച്ച നടത്തിയത്.
കൂടിക്കാഴ്ചയിൽ ഒമാനും ഫലസ്തീനും തമ്മിലെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. ഇരുരാജ്യത്തിൻെറയും സഹോദര ജനതയുടെയും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഇരുപക്ഷവും തമ്മിലുള്ള നിലവിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു. വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ഹമദ് അൽ ബുസൈദി, ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് നജീബ് അൽ മാലികി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.