ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി സയ്യിദ് ബദർ കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ ഭാഗമായി ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായി വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി.
ഒമാനും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, പൊതു താൽപര്യങ്ങൾ കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയോജനത്തെ പിന്തുണക്കുന്നതിനുമായി തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു.
വർധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാൻ അറബ്, ഇസ്ലാമിക സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന നിരവധി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
സൗദി അറേബ്യയിലെ ഒമാൻ അംബാസഡറും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ സുൽത്താനേറ്റിന്റെ സ്ഥിരം പ്രതിനിധിയുമായ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ്, ഈജിപ്തിലെ ഒമാൻ അംബാസഡറും ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി, അറബ് ഡിപാർട്ട്മെന്റ് തലവനായ അംബാസഡർ ഷെയ്ഖ് ഫൈസൽ ബിൻ ഉമർ അൽ മർഹൂൻ, ഇരുവിഭാഗത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.