ലോജിസ്റ്റിക് മേഖലയിലേക്ക് വാതിൽ തുറന്ന് സിമ്പോസിയങ്ങൾ
text_fieldsമസ്കത്ത്: രണ്ട് പ്രധാന ആഗോള ലോജിസ്റ്റിക് ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുകയാണ് മസ്‌കത്ത് ഇന്റർനാഷണൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് എൽ.എൽ.സി. 18 വർഷക്കാലമായി ലോജിസ്റ്റിക് വ്യവസായത്തിന് സമഗ്രമായ സംഭാവന നൽകുന്നതിൽ മുൻനിരയിലാണ് മാനേജിങ് ഡയറക്ടർ നൗഷാദ് റഹ്മാൻ, ഡയറക്ടർ ജിഷ റഹ്മാൻ, ജയന്ത എന്നിവർ നേതൃത്വം നൽകുന്ന എം.ഐ.എസ്. ഒമാന്റെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന 25ാമത് ഗ്ലോബൽ അലയൻസ് ഇന്റഗ്രേറ്റഡ് നെറ്റ്വർക്ക് ലോജിസ്റ്റിക്സ് സിമ്പോസിയത്തിനാണ് മസ്‌കത്തിലെ ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടൽ വേദിയായത്. സെപ്തംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെയായിരുന്നു പരിപാടി.
ഗെയിൻ സിമ്പോസിയത്തിന് ശേഷം നടന്ന ജയ്സ് ക്ലബ് ഇന്റർനാഷണൽ ലോജിസ്റ്റിക് ഓർഗനൈസേഷന്റെ ഏഴാമത് ഗ്ലോബൽ ലോജിസ്റ്റിക് സിമ്പോസിയവും മസ്‌കത്തിൽ പുരോഗമിക്കുകയാണ്. ഒക്ടോബർ രണ്ടിന് തുടങ്ങിയ പരിപാടിക്ക് നാളെ സമാപനമാകും. 100 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കമ്പനികളുടെ ഒരു പ്രഫഷണൽ കൺസോർഷ്യമാണ് ജയ്സ് ക്ലബ് ഇന്റർനാഷണൽ ലോജിസ്റ്റിക് ഓർഗനൈസേഷൻ. നാല് ദിവസത്തെ ഇവന്റിൽ ഒമാന്റെ ചരിത്രത്തെയും സാംസ്‌കാരികതയെയും പ്രദർശിപ്പിക്കുന്ന ഗൈഡഡ് ടൂറുകൾ ഉൾപ്പെടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. യു.എസ്.എ, ജപ്പാൻ, കാനഡ, ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീൻസ്, ഇറാൻ, മൗറീഷ്യസ്, മലേഷ്യ, ഈജിപ്ത്, ബഹ്‌റൈൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ ആഗോള ലോജിസ്റ്റിക്‌സിന്റെ ഭാവി, അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത എന്നിവ സംബന്ധിച്ചും ചർച്ചകൾ നടത്തി. ലോജിസ്റ്റിക്‌സ് പവർഹൗസ് എന്ന നിലയിൽ ലോകോത്തര ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ഒമാന്റെ വൈദഗ്ധ്യത്തെ പ്രകടിപ്പിക്കുന്നതായിരുന്നു രണ്ട് ഇവന്റുകളും.
1999ലാണ് ഗ്ലോബൽ അലയൻസ് ഇന്റഗ്രേറ്റഡ് നെറ്റ്വർക്ക് സ്ഥാപിതമായത്. അംഗങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളെ കാണാനും വ്യവസായ വികസനങ്ങൾ ചർച്ചചെയ്യാനും പ്ലാറ്റ്ഫോം ഒരുക്കുകയെന്നതായിരുന്നു ഇവന്റിന്റെ പ്രധാനലക്ഷ്യം.നാല് ദിവസത്തെ സിമ്പോസിയത്തിൽ ബിസിനസ് ഫോറങ്ങൾ, വൺ-ടു-വൺ മീറ്റിംഗ് സെഷനുകൾ, ഒമാന്റെ സമ്പന്നമായ പൈതൃകം പ്രദർശിപ്പിക്കുന്ന ടൂറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ആസ്‌ട്രേലിയ, ഇറാൻ, കൊറിയ, നേപ്പാൾ, ചൈന, കൊളംബിയ, സിംഗപ്പൂർ, തുർക്കിയ, ഇന്ത്യ, പോർച്ചുഗൽ എന്നിവയുൾപ്പെടെ 35ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയുടെ ഭാഗമായാത്.ഗെയിനിന്റെ സിൽവർ ജൂബിലി ഇവന്റ് ഒമാനിൽ സംഘടിപ്പിക്കപ്പെട്ടതിൽ ഗെയിൻ പ്രസിഡന്റ് ജയന്ത ലിയനാഗമഗെയും സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.