ജി.സി.സി രാജ്യങ്ങളിലെ പ്രതിഭകളെ ആദരിച്ചു
text_fieldsമസ്കത്ത്: യുവജന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ജി.സി.സി രാജ്യങ്ങളിലെ പ്രതിഭകളെയും കമ്പനികളെയും ആദരിച്ചു. ജി.സി.സി യുവജന കായിക മന്ത്രിമാരുടെ സമിതിയുടെ 36ാമത് യോഗത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധിയായി ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദി കാർമികത്വം വഹിച്ചു.
യുനൈറ്റഡ് അറബ് എമിറേറ്റുകളിൽനിന്നുള്ള വഫ അഹമ്മദ് അൽ അലി, റാഷിദ് ഗാനിം അൽ ഷംസി, ബഹ്റൈനിൽനിന്നുള്ള ഹോപ് ഫണ്ട്, തംകീൻ, സൗദി അറേബ്യയിൽനിന്നുള്ള ഡോ. അബ്ദുല്ല മുഹമ്മദ് അൽ ഫൗസാൻ, ഡോ ലൂയി ബക്കർ അൽ തായാർ, സുൽത്താനേറ്റിൽനിന്നുള്ള തിലാൽ ഡെവലപ്മെന്റ് കമ്പനി, ഓക്സിഡന്റൽ ഒമാൻ, ഖത്തറിൽനിന്നുള്ള ഖലീഫ മുഹ്സിൻ അൽ സഹ്വാനി, ഹാരിബ് മുഹമ്മദ് അൽ ജാബ്രി, കുവൈത്തിൽനിന്നുള്ള ഡോ. ഹാഷിം മൊസൈദ് അൽ തബ്തബാനി, ഡോ. ഫവാസ് മുഹമ്മദ് അൽ അജ്മി എന്നിവരെയാണ് ആദരിച്ചത്.
യുവതയിലെ മികച്ച സർഗാത്മക വിഭാഗത്തിലായി ഒമാനിൽനിന്നുള്ള അഹമ്മദ് അബ്ദുല്ല അൽ ഹുസ്നി, സുമയ്യ സെയ്ദ് അൽ സിയാബി, യുനൈറ്റഡ് അറബ് എമിറേറ്റുകളിൽനിന്നുള്ള മുഹമ്മദ് യൂസുഫ് അൽ ഹമാദി, ഫാത്തിമ മൊസാബിഹ് അൽ ഷഹ്രിയാരി, ബഹ്റൈനിൽനിന്നുള്ള കറം അബ്ദുല്ല ഹമദ് അൽ മുബാറക്, സാലിഹ് മുഹമ്മദ് അൽ മുഹ്സൽ, സൗദി അറേബ്യയിൽനിന്നുള്ള സാറാ തുർക്കി അൽ ഇൻസി, നജൗദ് മൻസൂർ അൽ ഷംരി, ഖത്തറിൽനിന്നുള്ള ഗാനിം മുഹമ്മദ് അൽ മുഫ്ത, മുഹമ്മദ് അഹമ്മദ് അൽ ഖസാബി, കുവൈത്തിൽനിന്നുള്ള ലാമ ഫഹദ് മുഹമ്മദ് അൽ ഉറൈമാൻ, സൈനബ് അബ്ദുല്ല അൽ സമദ് അൽ സഫർ എന്നിവരെയും ആദരിച്ചു.
ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിലെയും ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.