പുതുതായി നിരത്തിലിറങ്ങുന്ന ടാക്സികൾ കുറഞ്ഞു
text_fieldsമസ്കത്ത്: പുതിയ ടാക്സികളുടെ രജിസ്ട്രേഷനിൽ ഇടിവെന്ന് കണക്കുകൾ. ഇൗ വർഷത്തെ ആദ്യ എട്ടു മാസങ്ങളിൽ 30 ശതമാനത്തിന് മുകളിൽ കുറവാണ് പുതുതായി നിരത്തിലിറങ്ങുന്ന ടാക്സികളുടെ എണ്ണത്തിലുണ്ടായത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ കുറവാണ് ഇതെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
285 ടാക്സികളാണ് ഇൗ വർഷത്തെ ആദ്യ എട്ടുമാസങ്ങളിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 408 എണ്ണം രജിസ്റ്റർ ചെയ്ത സ്ഥാനത്താണിത്. മൊത്തം വാഹനങ്ങളുടെ രജിസ്ട്രേഷനിലും കാര്യമായ കുറവുണ്ട്. കഴിഞ്ഞ വർഷം 61,904 എണ്ണം രജിസ്റ്റർ ചെയ്തിടത്ത് ഇൗ വർഷം 47, 417 എണ്ണമാണ് രജിസ്റ്റർ ചെയ്തത്.
ഇന്ധനവിലയിലെ വർധനവും പുതിയ ബസ് സർവിസുകൾ ആരംഭിച്ചതുമാണ് ടാക്സിക്കാർക്ക് ഇരുട്ടടിയായി തീർന്നത്. ടാക്സിക്കാരുടെ പ്രധാന വരുമാന സ്രോതസ്സായിരുന്ന വിദേശി തൊഴിലാളികൾ കൂടുതലും മുവാസലാത്ത് ബസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞവർക്കും റിട്ടയർ ചെയ്തവർക്കുമെല്ലാം നേരത്തേ ടാക്സികൾ വരുമാന മാർഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇൗ സ്ഥിതി മാറി.
വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഡ്രൈവർമാരിൽ പലരും സ്വകാര്യ സ്ഥാപനങ്ങളിൽ ഡ്രൈവർ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇക്കഴിഞ്ഞ ജൂണിൽ മർഹബ മീറ്റർ ടാക്സി സർവിസ് ആരംഭിച്ചതോടെ വരുമാനത്തിൽ വീണ്ടും കുറവുണ്ടായി. ഇൗ വർഷം അവസാനത്തോടെ മുവാസലാത്ത് മീറ്റർ ടാക്സി ആരംഭിക്കുന്നതോടെ തങ്ങളുടെ നില കൂടുതൽ ദയനീയമാകുമെന്നാണ് ഇവർ പറയുന്നത്. പലരും വാഹനത്തിെൻറ തിരിച്ചടവ് തുക അടക്കാനും മറ്റും പ്രയാസപ്പെടുന്നുണ്ട്. പകൽ സമയത്ത് മറ്റു ജോലി കണ്ടെത്താനും ടാക്സി ഒാടിക്കൽ വൈകുന്നേരങ്ങളിൽ ആക്കാനുമുള്ള തീരുമാനത്തിലാണ് പല ഡ്രൈവർമാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.