വിമാനത്താവള ടാക്സി നിരക്കിൽ കുറവ് വരുത്തുമെന്ന് മുവാസലാത്ത്
text_fieldsമസ്കത്ത്: വിമാനത്താവള ടാക്സി സർവിസിെൻറ നടത്തിപ്പ് ചുമതല മുവാസലാത്ത് ഏറ്റെടുക്കുന്നതോടെ നിരക്കിൽ കുറവുണ്ടാകും. നിലവിലുള്ളതിൽനിന്ന് 50 ശതമാനത്തോളം കുറവുവരുത്തുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ അഹമ്മദ് ബിൻ അലി അൽ ബലൂഷി പറഞ്ഞു. നിലവിൽ ആറു റിയാൽ മുതലാണ് പ്രാരംഭ നിരക്കുകൾ തുടങ്ങുന്നത്. ജി.സി.സി രാഷ്ട്രങ്ങളിലെ ഏറ്റവും ഉയർന്നതാണിത്. ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ രണ്ടര റിയാൽ മുതലാണ് ആരംഭിക്കുന്നത്. ഇൗ വർഷം മൂന്നാം പാദം മുതലാകും വിമാനത്താവള ടാക്സി മുവാസലാത്തിെൻറ ചുമതലയിൽ വരുക. ഇതോടെ പ്രാരംഭ നിരക്കുകൾ മൂന്നു റിയാലാക്കി കുറക്കാനാണ് പദ്ധതിയെന്ന് സി.ഇ.ഒ പറഞ്ഞു. നിരക്ക് കുറക്കാനുള്ള തീരുമാനം ഡ്രൈവർമാർ അംഗീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചകളും മറ്റു നടപടിക്രമങ്ങളും നടന്നുവരുന്നു. നടത്തിപ്പിനായുള്ള സാേങ്കതിക സംവിധാനം തയാറാകുന്നതോടെ നിരക്കുകൾ പ്രഖ്യാപിക്കുമെന്നും അഹമ്മദ് അൽ ബലൂഷി പറഞ്ഞു. സ്വദേശി ടാക്സി ഉടമകൾക്ക് മുവാസലാത്തിെൻറ എയർപോർട്ട് ടാക്സി ശൃംഖലയിൽ ചേരാൻ അവസരമുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. 25നും അറുപതിനുമിടയിൽ പ്രായമുള്ളവരാകണം അപേക്ഷകർ.
വാഹനം അഞ്ച് വർഷത്തിലധികം പഴക്കമുള്ളതുമാകരുത്. വിമാനത്താവളങ്ങളിൽനിന്നും മാളുകളിൽനിന്നുമുള്ള ടാക്സികൾക്ക് പുറമെ ഒാൺകാൾ സേവനവുമാണ് മുവാസലാത്തിെൻറ കീഴിൽവരുന്നത്. വിമാനത്താവള ശൃംഖലയിൽ 130 പേരും മാളുകളിൽ നിന്നും ഒാൺകാൾ വിഭാഗത്തിൽനിന്നുമായി 250 പേരും ഇതിനകം ചേർന്നുകഴിഞ്ഞു. ഇൗ വർഷം അവസാനത്തോടെ 500 ടാക്സികൾ സർവിസിന് ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് അൽ ബലൂഷി പറഞ്ഞു. ഡ്രൈവർമാർക്ക് തങ്ങളുടെ വരുമാനത്തിെൻറ 88 ശതമാനമാണ് ലഭിക്കുക. ബാക്കി 12 ശതമാനം മുവാസലാത്തിൽ അടക്കണം. ജീവനക്കാരുടെ ശമ്പളവും സാേങ്കതിക വിദ്യക്കും പരിശീലനത്തിനുമുള്ള ചെലവുകളും ഇതിൽനിന്നാണ് കണ്ടെത്തുകയെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.