മൂന്നാമത്തെ മൊബൈൽ ഒാപറേറ്റർ അടുത്തവർഷം പകുതിയോടെ
text_fieldsമസ്കത്ത്: ഒമാനിലെ മൂന്നാമത്തെ മൊബൈൽ സേവനദാതാവ് അടുത്തവർഷം പകുതിയോടെ പ്രവ ർത്തനമാരംഭിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോയാൽ ഇൗ സമയത്തിനകം മൂന്നാമത്തെ ഒാപറേറ്ററുടെ സേവനം ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ടെലികോം റിവ്യൂ എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
മൂന്നാമത്തെ മൊബൈൽ ഒാപറേറ്റർക്കുള്ള ലൈസൻസ് വൊഡഫോണിന് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. 2017 ഒക്ടോബറിലെ സർക്കാർ തീരുമാന പ്രകാരം നാഷനൽ ട്രസ്റ്റ് ഫണ്ടിന് കീഴിലുള്ള സ്വദേശി കമ്പനിക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര ഒാപറേറ്ററുടെ തന്ത്രപ്രധാന പങ്കാളിത്തവും കമ്പനിക്ക് ഉണ്ടാകും.
ഇൗപങ്കാളിത്തം സംബന്ധിച്ച് വോഡഫോൺ സ്വദേശി കമ്പനിയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻസ് െറഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച അന്തിമ നടപടിക്രമങ്ങൾ നടന്നുവരുകയാണ്. രാജകീയ ഉത്തരവ് പ്രകാരം മാത്രമാണ് ഒാപേററ്ററുടെ ലൈസൻസ് ഒൗദ്യോഗികമായി നൽകുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. 2016ലാണ് മൂന്നാമത്തെ മൊബൈൽ സേവന ദാതാവിനെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായത്. യു.എ.ഇയുടെ ഇത്തിസാലാത്ത്, സൗദി ടെലികോം കമ്പനി, കുവൈത്തിെൻറ സെയിൻ, സുഡാനിൽനിന്നുള്ള സുഡാടെൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ലൈസൻസ് സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ, 2017 ഒക്ടോബറിൽ സർക്കാർ ലേലനടപടികൾ റദ്ദാക്കുകയും ആഗോള പങ്കാളിത്തേത്താടെ പ്രാദേശിക നിക്ഷേപ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ലൈസൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ദേശീയ സമ്പദ്ഘടനയുടെ വളർച്ചക്ക് നിക്ഷേപ ഫണ്ടുകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇൗ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.