രാജ്യത്ത് താപനില ഉയരുന്നു
text_fieldsറമദാൻ മാസം കഴിഞ്ഞതോടെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ചൂടിന് ശമനംതേടി ഖുറം ബീച്ചിൽ
പെരുന്നാൾ അവധിക്കാലം ആസ്വദിക്കാനെത്തിയവർ . ചിത്രം:വി.കെ.ഷെഫീർ
മസ്കത്ത്: സുഗകരമായ കാലവസ്ഥക്കുശേഷം രാജ്യത്ത് താപനില ഉയരാൻ തുടങ്ങി. വിവിധ വിലായത്തുകളിൽ കനത്തചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസുവരെ രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണറേറ്റിലെ ഹംറ അദ് ദുരുവിൽ ആണ്. 40.1 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില.
ബുറൈമി, ഫഹൂദും 39.6 ഡിഗ്രിസെൽഷ്യസ്, ഇബ്രി 39, അവാബി, മുദൈബി 38.4 ഡിഗ്രിസെൽഷ്യസുമായിരുന്നു ചൂട്.
മഹ്ദ, ജലാൻ ബാനി ബു ഹസൻ, ബൗഷർ, ഉമ്മു സമൈം, സുവൈഖ് എന്നിവിടങ്ങളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയതെങ്കിലും നല്ല ചൂടാണ് അനുഭവപ്പെട്ടത്. അതേസമയം, താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയണ്ടെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു. അതിനാൽ, വേണ്ട മുൻകരുതൽ എടുക്കേണ്ടതാണന്ന് അധികൃതർ അറിയിച്ചു. നിലവിൽ പലർക്കും പനിയും ചുമയുമെല്ലാം അനുഭവപ്പെടുന്നുണ്ട്. തണുപ്പിൽനിന്ന് ചൂടിലേക്ക് മാറുമ്പോൾ ഇത് സാധാരണയായി കണ്ടുവരാറുള്ളതാണ്. സ്വയം ചികിത്സ അപകടങ്ങൾ വിളിച്ചുവരുത്തമെന്നും ആരോഗ്യ മേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.