ആവേശം വിതറി ടെന്റ് പെഗിങ് മത്സരങ്ങൾ
text_fieldsമസ്കത്ത്: ഒമാൻ ഇക്വസ്ട്രിയൻ ഫെഡറേഷന്റെ (ഒ.ഇ.എഫ്) ആഭിമുഖ്യത്തിൽ ബർക്കയിലെ അൽ റഹ്ബ ഫാമിൽ നടന്ന ടെന്റ് പെഗിങ് മത്സരങ്ങൾ 2022-23 സമാപിച്ചു. ചെയർമാൻ സയ്യിദ് മുൻതർ ബിൻ സെയ്ഫ് ബിൻ ഹമദ് അൽ ബുസൈദിയുടെ മേൽനോട്ടത്തിലായിരുന്നു സമാപന പരിപാടികൾ നടന്നത്. ടീം വിഭാഗത്തിൽ ഹമദ് അൽ റിയാമി, ഹമദ് അൽ റൈസി, സഫ്വാൻ അൽ മമാരി, സെയ്ഫ് അൽ അഷ്ഖാരി എന്നിവരടങ്ങുന്ന റോയൽ കാവൽറി ടീം ഒന്നാം സ്ഥാനം നേടി. ഒമാൻ ആർമർഡ് വെഹിക്ൾസ് ടീമാണ് രണ്ടാം സ്ഥാനം നേടിയത്.
അഹദ് അൽ ബലൂഷി, മുഹമ്മദ് അൽ സിയാബി, അലി അൽ ബലൂഷി, സഈദ് അൽ സഈദി എന്നിവരായിരുന്നു മത്സരാർഥികൾ. റോയൽ ഒമാൻ പൊലീസിനെ പ്രതിനിധാനം ചെയ്ത് മുഹമ്മദ് അൽ ദൗദി, ഹുസൈൻ അൽ ഹൊസാനി, സാമി അൽ മമാരി, ദാവൂദ് അൽ മുഷ്റഫി എന്നിവർ മൂന്നാം സ്ഥാനത്തെത്തി. വ്യക്തിഗത ഇനങ്ങളിൽ റോയൽ കാവൽറിയിൽനിന്നുള്ള ഹമ്മൂദ് അൽ റവാഹി, ഹമദ് അൽ റിയാമി, ഹമദ് അൽ റയ്സി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിലായത്ത് വിഭാഗത്തിൽ അൽ മുദൈബിയിലെ കുതിരപ്പന്തയ കമ്മിറ്റി ഒന്നാമതെത്തി.
മുഹമ്മദ് അൽ ജാബ്രി, സെയ്ഫ് അൽ ജാബ്രി, സഈദ് അൽ അബ്രവി, സമി അൽ ഹദ്ദാദി എന്നിവരാണ് ഇതിനെ പ്രതിനിധാനം ചെയ്തത്. ബിലാൽ അൽ സഫാനി, റാഷിദ് അൽ ബലൂഷി, സാലിഹ് അൽ ഹൊസാനി, അഹ്മദ് അൽ ബലൂഷി എന്നിവരടങ്ങിയ റഹ്മ ഇക്വസ്ട്രിയൻ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം സ്ഥാനവും നേടി.
ഇന്റർനാഷനൽ അക്കാദമി ഫോർ ടെന്റ് പെഗിങ് ആണ് മൂന്നാം സ്ഥാനം നേടിയത്. അലി അൽ ബലൂഷി, ഹമീദ് അൽ മനോരി, അനസ് അൽ ബലൂഷി, നാസർ അൽ ഹാഷിമി എന്നിവരായിരുന്നു ടീമിനെ പ്രതിനിധാനം ചെയ്തത്. വനിത വിഭാഗത്തിൽ റോയൽ ഒമാൻ പൊലീസിലെ ഗാനിമ ബിൻത് അബ്ദുല്ല അൽ ഷുക്കിലി ഒന്നാം സ്ഥാനവും ഒമാൻ ആർമർഡ് വെഹിക്ൾസിൽ നിന്നുള്ള ഫാത്തിമ ബിൻത് ഹുസൈൻ അൽ ബലൂഷി രണ്ടും സഹതാരം മറിയം ബിൻത് മുബാറക് അൽ ബലൂഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ സർക്കാർ കുതിരപ്പട യൂനിറ്റുകളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുമായി 80 മത്സരാർഥികൾ അടങ്ങുന്ന 20 ടീമുകളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.