ടെൻറ് പെഗ്ഗിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsമസ്കത്ത്: ദുകമ്മിൽ ആരംഭിച്ച അന്താരാഷ്ട്ര ടെൻറ് പെഗ്ഗിങ് പരമ്പരാഗത ചാമ്പ്യൻഷിപ്പിലെ ആദ്യദിന മത്സരങ്ങളിൽ ഇറാഖ് ടീം കിരീടം നേടി. സുഡാൻ ടീം റണ്ണറപ്പായി. യുനൈറ്റഡ് അറബ് എമിറേറ്റ്സാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇൻറർ നാഷനൽ ടെൻറ് പെഗ്ഗിങ് ഫെഡറേഷെൻറ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 33 റൈഡർമാരാണ് ആദ്യദിനത്തിൽ പെങ്കടുത്തത്. വ്യക്തിഗത ഇനങ്ങളിൽ ഇറാഖിെൻറ അബ്ദുൽ ഹമീദ് റഷീദ് ഒന്നാം സ്ഥാനവും യു.എ.ഇയുടെ മുഹമ്മദ് അൽ ഹമ്മദി രണ്ടാം സ്ഥാനവും നേടി. നോർവേയുടെ സുബൈർ അക്രമിനാണ് മൂന്നാം സ്ഥാനം. പങ്കെടുത്ത റൈഡർമാരെല്ലാം കടുത്ത മത്സരമാണ് കാഴ്ചവെച്ചത്.
സയ്യിദ് ലോയ് ബിൻ ഗാലിബ് അൽ സെയ്ദിെൻറ മേൽനോട്ടത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഐ.ടി.പി.എഫ് ചെയർമാൻ മുഹമ്മദ് ബിൻ ഇസ്സ അൽ ഫൈറൂസ് മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, മലേഷ്യ, ഇറാഖ്, യുകെ, ജർമനി, നോർവേ, ഇറാൻ, റഷ്യ, പാകിസ്താൻ, കാനഡ, യു.എസ്, ജോർഡൻ, സുഡാൻ, ഫലസ്തീൻ, സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള റൈഡർറമാരാണ് മത്സരത്തിൽ പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.