‘തമം’ റിലീസിങ്ങും കലാസന്ധ്യയും നാളെ
text_fieldsമസ്കത്ത്: കലാസന്ധ്യയും തമം റിലീസിങ്ങും അസൈബ ഗാർഡൻ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മസ്കത്തിലും പരിസരങ്ങളിലും ചിത്രീകരണം പൂർത്തിയാക്കിയ ‘തമം’ വ്യത്യസ്ത രീതിയിൽ സസ്പെൻസ് നിറഞ്ഞ ആഖ്യാനരീതി കൊണ്ട് ശ്രദ്ധേയമായ ഒരു കൊച്ചുസിനിമയായിരിക്കുമെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ റിയാസ് വലിയകത്ത് പറഞ്ഞു.
ആർ.ഫോർ.യു മീഡിയയുടെ ബാനറിൽ അന്നാസ് പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിത്തിന്റെ മൂലകഥ സി. ഹനീഫും തിരക്കഥയും സംഭാഷണവും താജ് കുഞ്ഞിപാറാലുമാണ് നിർവഹിച്ചത്.
റഫീഖ് പറമ്പത്താണ് പ്രൊഡക്ഷൻ കോഓഡിനേറ്റർ. അസോസിയേറ്റ് ഡയറക്ടർ നവാസ് മാനു, ക്രിയേറ്റിവ് ഡയറക്ടർ നിഖിൽ ജേക്കബ്, എഡിറ്റ് ആൻഡ് ഡി.ഐ. എസ്.ജെ. ശ്രീജിത്ത്, ഡ്രോൺ അഹ്മദ് സൈദ് അൽ സാദി ആൻഡ് ആദംസ് ഡാഡ്, സൗണ്ട് ട്രാക്ക് അനന്തു മഹേഷ്, ഡബ്ബിങ് അജി കൃഷ്ണ, സൗണ്ട് ഡിസൈൻ അമൽ രാജ്, പോസ്റ്റർ ആൻഡ് ടൈറ്റിൽ ഷാഫി ഷാ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.
കാമറ കൈകാര്യം ചെയ്തിരിക്കുന്നതും റിയാസ് വലിയകത്താണ്. റിലീസിങ് വേദിയിൽ ഡാൻസ്, ഗാനമേള, മറ്റു വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. നിരവധി അവാർഡുകൾ വാരിക്കൂട്ടി ദേശീയ തലത്തിൽ ശ്രദ്ധേയമായ ഷോർട്ട് ഫിലിം ‘സമൂസ’യുടെ അണിയറ പ്രവർത്തകരാണ് തമം ഒരുക്കുന്നത്. ജോസ് ചാക്കോ, സവിത ഷണ്മുഖൻ, ബിനു ജോസഫ്, നവാസ് മാനു, ബിനു ബി.വർഗീസ്, രഞ്ജിത്ത് അലക്സാണ്ടർ, വിനോദ് മറ്റം, അനു ഡെറിൻ, ഗീതു രാജേഷ് എന്നിവരാണ് അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.