കാൻസർ രോഗികൾക്ക് സഹായമേകാൻ മാർ ഗ്രിഗോറിയോസ് മഹാ ഇടവക
text_fieldsമസ്കത്ത്: സാമ്പത്തിക ബുദ്ധിമുട്ടു മൂലം ചികിത്സക്ക് പ്രയാസമനുഭവിക്കുന്ന അർബുദ രോഗികൾക്കുള്ള ചികിത്സാ സഹായ പദ്ധതി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വീണ്ടും ആരംഭിച്ചു. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ‘കാരുണ്യത്തിെൻറ നീരുറവ’ എന്ന് നാമകരണംചെയ്ത പദ്ധതിയിലൂടെ നിർധനരായ കാൻസർ രോഗികൾക്ക് ഒരു ലക്ഷം രൂപവരെയാണ് സഹായമായി നൽകുക. കഴിഞ്ഞ പ്രവർത്തന വർഷം നടപ്പാക്കിയ കാൻസർ ചികിത്സ സഹായ പദ്ധതി വഴി 150ഒാളം പേർക്ക് ധനസഹായം ലഭിച്ചിരുന്നു. ജാതി-മത ഭേദമന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള നിർധനരായ രോഗികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ധന സഹായത്തിന് അപേക്ഷിക്കുന്നവര്‍ പൂർണ വിവരങ്ങൾ അടങ്ങിയ അപേക്ഷ, വൈദ്യ പരിശോധനാ റിപ്പോർട്ട്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2018 നവംബർ 30ന് മുമ്പായി ‘The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman’ എന്ന വിലാസത്തിൽ അയക്കണം. പദ്ധതിയുടെ ഭാഗമായി കേരളത്തിലും ഒമാനിലുമായി ബോധവത്കരണ സെമിനാറുകൾ, കാന്‍സര്‍ രോഗനിർണയ ക്യാമ്പുകൾ തുടങ്ങിയവയും നടത്തും.
ഇൗ വർഷത്തെ തണൽ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം റൂവി സെൻറ് തോമസ് പള്ളിയില്‍ നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിര്‍ നിർവഹിച്ചു. ഇടവക അസോ. വികാരി ഫാ. ബിജോയ് വർഗീസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബിജു പരുമല, തണൽ പദ്ധതി ജനറൽ കൺവീനർ ശ്രീ. ബെൻസൺ സക്കറിയ എന്നിവര്‍ സംസാരിച്ചു. അർബുദ ചികിത്സാ െചലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലുമധികമാെണന്നത് മുൻ നിർത്തിയാണ് ഇടവക ഈ വർഷവും ഇത്തരത്തിലൊരു ഉദ്യമം ഏറ്റെടുത്തതെന്ന് ഫാ. ബിജോയ് വർഗീസ് പറഞ്ഞു. ചടങ്ങിൽ സഭാ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവര്‍ഗീസ് യോഹന്നാനില്നിന്ന് ചികിത്സ സഹായ പദ്ധതിയിലേക്കുള്ള ആദ്യ തുക സ്വീകരിച്ചു. ഇടവക സെക്രട്ടറി ബിനു കുഞ്ചാറ്റില്, കോട്രസ്റ്റി ജാബ്സന്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവക ഈ വർഷം ആരംഭിക്കുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് ഡയാലിസിസ്, മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ, വിവാഹം, വിദ്യാഭ്യാസം, ഭവന നിർമാണം തുടങ്ങിയവക്കുള്ള ധനസഹായവും നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.