'തണലാണ് കുടുംബം കാമ്പയിൻ’ ഉദ്ഘാടനം
text_fieldsസലാല: ജനുവരി ഒന്ന് മുതൽ 31 വരെ ഐ.എം.ഐ സലാല സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിൻ ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖും ഡോ. സമീറ സിദ്ദീഖും മകൻ ഇഹ്സാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കാമ്പയിനോടനുബന്ധിച്ച് കുടുംബ സംഗമങ്ങൾ, ടേബിൾ ടോക്കുകൾ, വനിത മീറ്റുകൾ, ടീനേജ് സംഗമം, ഫ്ലാറ്റ് മീറ്റുകൾ, ഫാമിലി കൗൺസലിങ്, പ്രശ്നോത്തരി, ജനസമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് കൺവീനർ പറഞ്ഞു.
നാട്ടിൽനിന്ന് വിശിഷ്ടാതിഥികൾ ഇതിനായി എത്തും. ഉദ്ഘാടന ചടങ്ങിൽ ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി, വനിത പ്രസിഡന്റ് റജീന, യാസ് പ്രസിഡന്റ് മൻസൂർ വേളം, കോ കൺവീനർ സാഗർ അലി, ടീൻസ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.