ഒാർമകളിൽ മായാതെ ആ ഹജ്ജ്...
text_fieldsഒമാനിലെ ജീവിതത്തിനിടെ തൊട്ടറിഞ്ഞത് സ്വദേശികളുടെ സ്നേഹത്തിെൻറ കരുതലുകൾ, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലും ചേർത്തുവെക്കലിെൻറ കുളിർകാറ്റുമാെയത്തിയത് അനവധി മുഖങ്ങൾ, തളർന്നിടത്ത് ആശ്വാസവാക്കു പകർന്ന് കരുത്തേകിയത് എത്രയോ ജീവിതങ്ങൾ... 21 വർഷത്തിനുള്ളിലെ പ്രവാസജീവിതത്തിനിടെ ഒമാനികളുമായി മറക്കാൻ പറ്റാത്ത ഇങ്ങനെയുള്ള നിരവധി ഒാർമകളാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്. 40ാം വയസ്സിലാണ് ഞാൻ ഒമാനിൽ എത്തുന്നത്. ഇന്നും മനസ്സിൽ മായാതെനിൽക്കുന്നത് 15 വർഷങ്ങൾക്ക് മുമ്പുണ്ടായ അനുഭവമാണ്. ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒാടുന്ന നിരവധി മലയാളികളെ നമുക്ക് ഇവിടെ കാണാൻ കഴിയും. വീട്ടിലെ ചെലവുകൾക്കും മറ്റുമായി സ്വന്തം ആഗ്രഹങ്ങൾപോലും കുഴിച്ചുമൂടിയവരാണ് അവരിൽ പലരും. ഇഷ്ടമുള്ള ഭക്ഷണംപോലും ഇത്തരക്കാർ വാങ്ങി കഴിക്കാറില്ല. പലരും പണിയിൽ കയറിയാൽ നാട്ടിൽപോകുന്ന തലേദിവസമായിരിക്കും ലീവുപോലും എടുക്കുക. ഇത്തരത്തിലുള്ള ഒരാളായിരുന്നു അബു (യഥാർഥ പേരല്ല). വിശുദ്ധഹജ്ജ് ചെയ്യണമെന്ന അതിയായ ആഗ്രഹവുമായായിരുന്നു അദ്ദേഹം നടന്നിരുന്നത്.
എന്നാൽ, 80 റിയാലിന് പണിയെടുക്കുന്ന അബുവിനെകൊണ്ട് കൂട്ടിയാൽ കൂടുന്നതായിരുന്നില്ല മക്കയിൽ പോയി ഹജ്ജ് ചെയ്യുക എന്നത്. പലവഴിക്ക് ഇതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ശ്രമം ഉപേക്ഷിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇൗ ആവശ്യവുമായി എന്നെ സമീപിക്കുന്നത്. പെെട്ടന്ന് എെൻറ മനസ്സിൽ തെളിഞ്ഞുവന്ന പേരായിരുന്നു ജാലാൻ ബനി ബൂഅലിയിലെ സാലഹ് നാസർ അലി അൽസറൈ. പ്രമുഖ വ്യവസായിയാണ്, സമ്പത്തുണ്ടെങ്കിലും അതിെൻറ തലക്കനമൊന്നും കൊണ്ടുനടക്കാത്ത സാധാരണക്കാരനായ മനുഷ്യൻ.
ഒമാൻ ടെലിഫോണിെൻറ കേബിൾ ജോലിയടക്കം ചെയ്യുന്നത് ഇദ്ദേത്തിെൻറ കമ്പനിയാണ്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ വ്യക്തിബന്ധങ്ങൾ കാത്തുസൂഷിക്കുന്ന പച്ചയായ മനുഷ്യൻ. ഇങ്ങനെയുള്ള കാര്യങ്ങൾ തന്നെയായിരുന്നു ഒരു വെള്ളിയാഴ്ച അബുവുമായി അദ്ദേഹത്തെ ചെന്നുകണാൻ എന്നെ പ്രേരിപ്പിച്ചത്. കണ്ടപാടെ കെട്ടിപ്പിടിച്ച് കുശലാന്വേഷണങ്ങൾ ചോദിച്ചു. ഇതിനിടെ ഞാൻ അബുവിനെ പരിചയപ്പെടുത്തുകയും വന്നതിെൻറ ഉദ്ദേശ്യലക്ഷ്യം അറിയിക്കുകയും ചെയ്തു. ഒരു നിമിഷംപാലും പാഴാക്കാതെ ഹജ്ജിന് പോകാനുള്ള മുഴുവൻ തുകയും നൽകാമെന്നറിയിച്ചു. ഇത് കേട്ടപാടെ അബു പൊട്ടിക്കരയാൻ തുടങ്ങി.
നീണ്ടകാലത്തെ സ്വപ്നം പൂവണിയാൻ പോകുന്നുവെന്നറിഞ്ഞ അയാൾ ഒരുകുട്ടിയെപോലെ കരയുകയായിരുന്നു. ആ ആന്ദക്കണ്ണീരിൽ ഞങ്ങളുടെ കൂടെ സാലഹ് നാസർ അലി അൽസറൈയും ചേർന്നു. പിറ്റേന്ന് എെൻറ ഒാഫിസിൽവന്ന് ഹജ്ജിന് പേകാനുള്ള തുക ആരും കാണാതെ എൽപിച്ചു. പേപ്പർ കാര്യങ്ങളും മറ്റും നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രാർഥനയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് പ്രേത്യകം അബുവിനോട് പറഞ്ഞാണ് അയാൾ മടങ്ങിയത്. ഹജ്ജ് നിർവഹിച്ചതിന് ശേഷം ഞാനും അബുവും സമ്മാനപ്പൊതികളുമായി അദ്ദേഹത്തെ കാണാൻ പോയത് ഇന്നും മധുരമുള്ള ഒാർമകളായി നിൽക്കുന്നു. കാലം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും മലയാളികളുമായുള്ള സ്വദേശികളുടെ ബന്ധത്തിന് ഇന്നും ഒരുകോട്ടവും വന്നിട്ടില്ല. വിദേശികളും സ്വദേശികളുമെന്ന വ്യത്യാസമില്ലാതെ ഇടപെടുന്ന ഒമാനികളെ േപാലെ മറ്റൊരു രാജ്യത്തും നമുക്ക് കാണാനാകില്ല.
ഒമാനും കേരളവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. പായ്ക്കപ്പലുകളിൽ കച്ചവടസാധനങ്ങളുമായി കേരളതീരത്ത് വന്നിറങ്ങിയത് മുതലാണ് ആ ബന്ധത്തിെൻറ തുടക്കം. എഴുപതുകളിൽ അറബിപ്പൊന്ന് തേടി കടൽ കടന്ന മലയാളികൾ സുൽത്താൻ നാട്ടിലുമെത്തി. ഒമാൻ സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. ഇൗ നാട്ടിലെ ജീവിതത്തിനിടെ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. സ്വദേശികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മറക്കാനാകാത്ത അനുഭവം 'ഗൾഫ് മാധ്യമ'ത്തിലൂടെ വായനക്കാരുമായി പങ്കുവെക്കാം. +968 7910 3221 എന്ന നമ്പറിൽ വാട്സ്ആപ് നമ്പറിലോ oman@gulfmadhyamam.net എന്ന മെയിൽ വിലാസത്തിലോ അനുഭവങ്ങൾ അയക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.