സലാം എയർ നിരയിൽ ഇനി എ 321 വിമാനവും
text_fieldsമസ്കത്ത്: സലാം എയർ നിരയിൽ പുതിയ വിമാനം കൂടി. എ 321 നിയോ വിമാനമാണ് എത്തിയത്. മേഖലയിൽ ആദ്യമായാണ് വിമാന കമ്പനി എ321നിയോ വിമാനം സ്വന്തമാക്കുന്നത്. വളർച്ചയിലെ പ്രധാന നാഴികകല്ലാണ് ഇതെന്ന് സലാം എയർ പ്രസ്താവനയിൽ അറിയിച്ചു. 212 സീറ്റുകളാണ് മസീറ എന്ന് പേരിട്ടിട്ടുള്ള വിമാനത്തിനുള്ളത്. ഇതിൽ നാലെണ്ണമാണ് ബിസിനസ് ക്ലാസ്. മികച്ച യാത്രാനുഭവം നൽകുന്നതാണ് എയർബസിെൻറ ഈ വിമാനം. കാബിൻ സ്പേസിെൻറ കാര്യക്ഷമമായ വിനിയോഗത്തിലൂടെ കൂടുതൽ സീറ്റിങ് കപ്പാസിറ്റിയും ഇതിൽ നൽകിയിട്ടുണ്ട്. എട്ട് മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളതാണ് വിമാനം. സലാം എയർ നിരയിൽ ആറ് എ 320 നിയോ വിമാനങ്ങളാണ് ഇപ്പോഴുള്ളത്. 31 ഇടങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. സലാല, തുർക്കിയിലെ ട്രബ്സോൺ, ഇസ്തംബൂൾ, ധാക്ക എന്നിവിടങ്ങളിലേക്കുള്ള സർവിസിനായിരിക്കും എ 321 നിയോ ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.