ആദം-തുംറൈത്ത് റോഡ് ഇരട്ടിപ്പിക്കുന്നു
text_fieldsമസ്കത്ത്: ആദം-തുംറൈത്ത റോഡ് ഇരട്ടിപ്പിക്കാൻ പദ്ധതിയുമായി അധികൃതർ. ശേഷിക്കുന്ന മൂന്ന് ഭാഗങ്ങൾക്കായി ടെൻഡർ ബോർഡ് കരാർ നൽകി. പ്രവൃത്തികൾക്ക് അടുത്ത വർഷം ആദ്യം മുതൽ തുടക്കമാകും. ഹൈമ വിലായത്ത് മുതൽ തുംറൈത്ത് വിലായത്തുവരെ നീളുന്ന 400 കിലോമീറ്റർ റോഡാണ് ഇരട്ടിപ്പിക്കുന്നത്.
ആദ്യ രണ്ട് ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഹൈമക്കും മക്ഷിനും ഇടയിലുള്ള 132.5 കി.മീറ്റർ പാതയാണ് മൂന്നാം ഘട്ടത്തിൽ വരുന്നത്. 70,031,555 റിയാലിന്റെ ടെൻഡറാണ് ഇതിന് നൽകിയിരിക്കുന്നത്. 118,379,071 റിയാൽ ചെലവിൽ ഒരുക്കുന്ന മക്ഷിനും ദൗക്കക്കും ഇടയിലുള്ള 135 കി.മീറ്റർ ദൂരമാണ് നാലാം ഘട്ടത്തിലുള്ളത്. അഞ്ചാമത്തെ ഘട്ടത്തിൽ ധ്വാക്ക-തുംറൈത്താണ് വരുന്നത്.
132.7 കി.മീറ്റർ വരുന്ന ഈ ഭാഗത്തിനായി 69,792,793 റിയാലിന്റെ ടെൻഡറും കൊടുത്തിട്ടുണ്ട്.കൾവർട്ടുകൾ, വിശ്രമകേന്ദ്രങ്ങൾ, പൊലീസ് പാർക്കിങ്, എമർജൻസി പാർക്കിങ്, സർവിസ് സ്ട്രീറ്റുകൾ, ഇടത്തരം ഡ്രെയ്നേജ് പൈപ്പുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഓരോഘട്ടത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ പൂത്തിയാക്കാൻ മൂന്നുവർഷമാണ് നൽകിയിട്ടുള്ളത്. ഖരീഫ് സീസണുൾപ്പെടെ വിനോദസഞ്ചാരികൾ ഏറെ ഉപയോഗിക്കുന്ന പാതായാണിത്.
ആദം-ഹൈമ-തുംറൈത്ത് ഹൈവേ 717.5 കിലോമീറ്റർ ദൂരമണുള്ളത്. ഇതിൽ ആദം മുതൽ ഹൈമ വരെയുള്ള 280 കിലോമീറ്റർ ഇരട്ടപ്പാതകളാണ്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ഇതിലൂടെയുള്ള യത്ര കൂടുതൽ സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.