128 വർഷം മുമ്പ് തകർന്ന കപ്പലിെൻറ രേഖാശേഖരണം പൂർത്തിയായി
text_fieldsമസ്കത്ത്: മുംബൈയിൽ നിന്ന് 128വർഷം മുമ്പ് മക്കയിലേക്കുള്ള യാത്രക്കിടെ സലാലക്ക് സമീപം മുങ്ങിയ കപ്പലിെൻറ രേഖാശേഖരണവും പര്യവേക്ഷണവും പൂർത്തിയായി.
ആയിരത്തോളം വരുന്ന തീർഥാടകരുമായി പോവുകയായിരുന്ന കിവ എന്ന ഇന്ത്യൻ കപ്പലാണ് 1893 ൽ ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് തീരത്തിന് സമീപം മുങ്ങിയത്. പൈതൃക-ടൂറിസം മന്ത്രാലയമാണ് ഏറെ ചരിത്ര പ്രാധാന്യമുള്ള ഇൗ കപ്പലിെൻറ വിവരങ്ങൾ ശേഖരിക്കുന്നത്.
വിവര ശേഖരണത്തിെൻറ ഭാഗമായി ഒരു മാസത്തിലധികം എടുത്താണ് മുങ്ങൽ വിദഗ്ധൻമാർ കപ്പലിെൻറ ചിത്രങ്ങൾ എടുത്തത്. ഏറെ പ്രാധാന്യം കൽപിക്കുന്ന ഇൗ പദ്ധതി മന്ത്രാലയത്തിെൻറ ഇൗ വർഷത്തെ ആദ്യ പദ്ധതികൂടിയാണ്. ഒമാനി നാവിക പാരമ്പര്യത്തിെൻറ സുപ്രധാന സംഭവത്തെയാണ് കപ്പൽ പ്രതിനിധീകരിക്കുന്നതെന്ന് മറൈൻ ആർകിയോളജി വിഭാഗം ഡയറക്ടർ അയ്യൂബ് നഗ്മൂഷ് അൽ ബുസൈദി പറഞ്ഞു.
മുബൈയിൽ നിന്ന് 979 തീർഥാടകരുമായി മക്കയിലേക്കുള്ള യാത്രക്കിടെയാണ് കപ്പൽ തകർന്നതെന്നാണ് രേഖകളിലുള്ളത്. ഇതിൽ 760 പുരുഷന്മാരും 169 സ്ത്രീകളും 22 കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്.
കപ്പലിെൻറ സ്റ്റോർ ഏരിയയിലെ തീപിടിത്തമാണ് അപകട കാരണം. തീ കെടുത്തുന്നതിൽ ജീവനക്കാർ പരാജയപ്പെടുകയും തീ കപ്പലിൽ മുഴുവൻ വ്യാപിക്കുകയുമായിരുന്നു. കപ്പിത്താനും ജീവനക്കാരും പിന്നീട് എത്രയും പെെട്ടന്ന് അടുത്തുള്ള സുരക്ഷിത മേഖലയിൽ നങ്കൂരമിട്ടു. മിർബാത്ത് തീരത്ത് നിന്ന് 300 മീറ്റർ മാത്രം അകലെയാണ് കപ്പൽ നങ്കൂരമിട്ടത്. കപ്പൽ കത്തി ചാമ്പലാവുന്നതിന് മുമ്പ് കപ്പലിലുള്ള യാത്രക്കാരെ മിർബാത്തിലെ താമസക്കാർ ഒത്തൊരുമിച്ച് പ്രവർത്തിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. രാത്രി മുഴുവൻ കപ്പൽ കത്തിയതായാണ് മന്ത്രാലയത്തിെൻറ രേഖകളിലുള്ളത്.
കിവയുടെ കപ്പിത്താൻ അന്നത്തെ മിർബാത്ത് ഗവർണർ നൽകിയ സഹായത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. കപ്പിത്താനും ചില ജീവനക്കാർക്കും അന്ന് മസ്കത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് കോൺസുലേറ്റിൽ എത്താൻ കപ്പൽ സൗകര്യം ഒരുക്കിയതായും പറയുന്നു. അന്ന് ഇന്ത്യയുടെ ചുമതലയുണ്ടായിരുന്ന ബ്രിട്ടീഷ് കോൺസുലേറ്റ് അന്നത്തെ ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഫൈസൽ ബിൻ തുർഖി ബിൻ സഇൗദിനെ സമീപിച്ചിരുന്നു. തുടർന്ന് മിർബാത്തിൽ കുടുങ്ങിയവർക്ക് യാത്രക്കായി കപ്പൽ സൗകര്യം ഏർപ്പെടുത്താൻ സുൽത്താൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.