Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രിണീം.. ട്രിണീം.....

ട്രിണീം.. ട്രിണീം.. കേൾക്കുന്നുണ്ടോ, ഓ​ർ​മ​ക​ളിലെ ഈ മണിമുഴക്കം?

text_fields
bookmark_border
ട്രിണീം.. ട്രിണീം.. കേൾക്കുന്നുണ്ടോ, ഓ​ർ​മ​ക​ളിലെ ഈ മണിമുഴക്കം?
cancel
camera_alt

മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ലെ പ​ഴ​യ ടെ​ലി​ഫോ​ൺ ബൂ​ത്തു​ക​ളി​ലൊ​ന്ന്​

മ​സ്ക​ത്ത്: നൊമ്പരങ്ങളും നോവുകളും സങ്കടവും സന്തോഷവും പങ്കുവെക്കാനുള്ള ഏക ആശ്രയം... ഓരോ സെക്കൻഡിനും​ തീവില... അതുവകവെക്കാതെ പ്രിയതമയും മാതാപിതാക്കളും മക്കളും അടക്കമുള്ള പ്രിയപ്പെട്ടവരുടെ ശബ്​ദത്തിനായി കാതോർത്തിരുന്ന നിമിഷങ്ങൾ.. നീ​ണ്ട​കാ​ലം പ്ര​താ​പ​ത്തി​െൻറ​യും പ്രൗ​ഢി​യു​ടെ​യും ക​ഥ​ക​ൾ മാ​ത്രം പ​റ​യാ​നു​ണ്ടാ​യി​രു​ന്ന പൊ​തു ടെ​ലി​ഫോ​ൺ ബൂ​ത്തു​ക​ൾ ഒ​ന്ന​രപ്പ​തി​റ്റാ​ണ്ടാ​യി ആ​ർ​​ക്കും വേ​ണ്ടാ​തെ കി​ട​ക്കു​ന്നു.

2005ന് ​മു​മ്പു​വ​രെ പാ​തി​രാ​ക്കു​പോ​ലും തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ഈ ​ബൂ​ത്തു​ക​ൾ തി​രി​ഞ്ഞു നോ​ക്കാ​ൻ​പോ​ലും ഇ​പ്പോ​ൾ ആ​ളി​ല്ല. പ​ഴ​യ ആ​ളു​ക​ൾ​ക്ക്​ ഏ​റെ ക​ഥ​ക​ൾ പ​റ​യാ​നു​ള്ള ഇ​ത്ത​രം ബൂ​ത്തു​ക​ൾ പു​തി​യ ത​ല​മു​റ​ക്ക് കൗ​തു​ക വ​സ്തു പോ​ലു​മ​ല്ല. അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​നോ​ഹ​ര​മാ​യ ഫോ​ൺ കാ​ർ​ഡു​ക​ൾ സൂ​ക്ഷി​ച്ചു വെ​ക്കു​ന്ന​വ​രു​മു​ണ്ട്.

മൊ​ബൈ​ലു​ക​ൾ വ്യാ​പ​ക​മാ​വു​ന്ന​തി​ന് മു​മ്പ് നാ​ട്ടി​ലേ​ക്കും തിരിച്ചും ഫോ​ൺ ചെ​യ്യാ​ൻ ഇ​ത്ത​രം ബൂ​ത്തു​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വി​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ കാ​ർ​ഡു​ക​ൾ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ക​ഫ​റ്റീ​രി​യ​ക​ളി​ലും ല​ഭ്യ​മാ​യി​രു​ന്നു. ഒ​രു റി​യാ​ലി​െൻറ കാ​ർ​ഡി​ന് ര​ണ്ട് മി​നി​റ്റും എ​താ​നും സെ​ക്ക​ൻ​ഡും മാ​ത്ര​മാ​ണ് വി​ളി​ക്കാ​ൻ ക​ഴി​യു​ക.

കാത്തുകാത്തിരുന്ന വെളളിയാഴ്ചകൾ...

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ നി​ര​ക്കി​ള​വു​ള്ള​തി​നാ​ൽ ബൂ​ത്തു​ക​ളി​ൽ എ​പ്പോ​ഴും നീ​ണ്ട നി​ര​ക​ൾ ത​ന്നെ കാ​ണാ​മായിരുന്നു. വ​രി​യാ​യി നി​ന്നാ​യി​രു​ന്നു പ​ല​രും വ​ളി​ക്കാ​ൻ ഊ​ഴം കാ​ത്തി​രു​ന്ന​ത്. ഫോ​ൺ വി​ളി​ക്കു​​മ്പോ​ഴു​ണ്ടാ​വു​ന്ന പ​രി​ഭ​വ​ങ്ങ​ളും പ​രാ​തി​ക​ളു​മൊ​ക്കെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കും കേ​ൾ​ക്കാ​മാ​യി​രു​ന്നു. മ​റു​നാ​ട്ടി​ൽ ഫോ​ൺ എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​വ വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഏ​റെ ഉ​ച്ച​ത്തി​ലാ​യി​രു​ന്നു സം​സാ​രം.

അ​ക്കാ​ല​ത്ത് നാ​ട്ടി​ൽ ഫോ​ൺ കി​ട്ടാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു. അ​ഞ്ചും ആ​റും ത​വ​ണ റീ ​ഡ​യ​ൽ ചെ​യ്താ​ലും ചി​ല​പ്പോ​ൾ ക​ണ​ക്​​ഷ​ൻ കി​ട്ടി​ല്ല. ഇ​ത്ത​രം വേ​ള​ക​ളി​ൽ പി​ന്നി​ലു​ള്ള​വ​ർ അ​സ​ഹി​ഷ്ണു​ത​യും ദേ​ഷ്യ​വു​മൊ​ക്കെ പ്ര​ക​ടി​പ്പി​ക്കു​മാ​യി​രു​ന്നു. വ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ വ​ഴ​ക്കും വ​ക്കാ​ണ​വും ത​ള്ള​ലു​മൊ​ക്കെ സാ​ധാ​ര​ണ​വു​മാ​യി​രു​ന്നു.

സ്വ​ന്തം വീ​ട്ടി​ൽ ഫോ​ൺ ഇ​ല്ലാ​ത്ത​വ​ർ അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചാ​ണ് ഫോ​ൺ ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ ഒ​രു പ്രാ​വ​ശ്യം വി​ളി​ച്ച് വീ​ണ്ടും ര​ണ്ടാം വി​ളി​ക്കാ​യി വ​രി​യി​ൽ വീ​ണ്ടും നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. ഓ​രോ ന​ഗ​ര​ങ്ങ​ളി​ലും എ​വി​ടെ​യൊ​ക്കെ​യാ​ണ് ഫോ​ൺ ബൂ​ത്തു​ക​ൾ ഉ​ള്ള​തെ​ന്നും എ​വി​ടെ​യൊ​ക്കെ തി​ര​ക്ക് കു​റ​യു​മെ​ന്നു​മൊ​ക്കെ പ്ര​വാ​സി​ക​ൾ​ക്ക് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​ഞ്ഞ ബൂ​ത്തു​ക​ൾ ക​ണ്ടെ​ത്താ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കേ​ണ്ടി​യും വ​രും.

പൂരത്തിരക്കുള്ള പെരുന്നാളുകൾ...

പെ​രു​ന്നാ​ൾ അ​ട​ക്ക​മു​ള്ള ഉ​ത്സ​വ​വേ​ള​ക​ളി​ലാ​ണ് ബൂ​ത്തു​ക​ളി​ൽ തി​ര​ക്ക് ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നാ​ട്ടി​ലു​ള്ള​വ​ർ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​ൻ എ​ല്ലാ പ്ര​വാ​സി​ക​ളും പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ൽ വി​ളി​ക്കാ​റു​ണ്ട്. ഇ​ത്ത​രം വേ​ള​ക​ളി​ൽ അ​ർ​ധ രാ​ത്രി​പോ​ലും ബൂ​ത്തു​ക​ളി​ൽ തി​ര​ക്കായിരുന്നു. പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്കും നാ​ലു മ​ണി​ക്കു​മൊ​ക്കെ​യാ​ണ് ഇ​വ​ർ നാ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്.

ഓ​രോ ബൂ​ത്തി​ലും പ​ത്തും ഇ​രു​പ​തും പേ​ർ വ​രി​യി​ലു​ണ്ടാ​വും. പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ലും മ​റ്റും നാ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ക എ​ന്ന​ത് വ​ലി​യ സാ​ഹ​സം ത​ന്നെ​യാ​യി​രു​ന്നു.

ഇപ്പോല്ലൊം തൊട്ടരികിൽ...

വിഡിയോകോൾ സൗകര്യം വന്നതോടെ പ്രിയപ്പെട്ടവരെല്ലാം അകലെയാണെങ്കിലും അരികിലുള്ള പ്രതീതിയിലാണ്​ പ്രവാസികൾ. ഇ​പ്പോ​ൾ അങ്ങിങ്ങ്​ കാ​ണു​ന്ന ബൂ​ത്തുകളുടെ മ​റ്റൊ​രു രൂ​പ​മാ​യി​രു​ന്നു ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ബൂ​ത്തു​ക​ൾ മൂ​ന്നു വ​ർ​ഷം മാ​ത്ര​മാ​യി​രു​ന്നു ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​ത്. ര​ണ്ടാ​യി​ര​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്ര​ചാ​ര​ത്തി​ൽ വ​ന്ന​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ ആ​കെ മാ​റി. ഹു​ണ്ടി കോ​ളു​ക​ളും ഇ​ൻ​റ​ർ​നെ​റ്റ് ക​ഫേ​ക​ൾ വ​ഴി​യു​ള്ള കോ​ളു​ക​ളും നി​ല​വി​ൽ വ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ പ​തു​ക്കെ ബൂ​ത്തു​ക​ൾ മ​റ​ന്നു തു​ട​ങ്ങി.

മൊ​ബൈ​ലി​ൽ പ്ര​ത്യേ​ക കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​റെ നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ കാ​ളുക​ൾ ല​ഭ്യ​മാ​യി. ഇ​തോ​ടെ ബൂ​ത്തു​ക​ൾ വെ​റും നോ​ക്കു​കു​ത്തി​യാ​യി മാ​റി. ആ​ൻ​​ഡ്രോ​യി​ഡ് ഫോ​ണു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ ഫോ​ൺ വി​ളി​ക​ളു​ടെ രൂ​പം ത​ന്നെ മാ​റി. വി​ഡി​യോ കോ​ൾ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ ഒ​രു കാ​ല​ത്ത് ഏ​റെ പ്ര​താ​പി​യാ​യി​രു​ന്ന ബൂ​ത്തു​ക​ൾ പൊ​ളി​ച്ചു മാ​റ്റു​ന്ന​തും കാ​ത്തി​രി​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telephone
News Summary - The bell rang for memory these booths
Next Story