സ്വദേശി സ്കൂളുകളിൽ വീണ്ടും മണിമുഴക്കം
text_fieldsമസ്കത്ത്: വേനലവധിക്ക് ശേഷം രാജ്യത്തെ സ്വദേശി സ്കൂളുകളിൽ അധ്യയനം പുനരാരംഭിച്ചു. 8,11,679 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്. മൂന്നു മാസത്തെ അവധിക്കു ശേഷം സ്കൂളുകളിൽ എത്തിയ കുട്ടികളെ അധ്യാപകരും സ്കൂൾ അധികൃതരും വരവേറ്റു. സ്കൂൾ തുറക്കലിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി അധ്യാപകർ ദിവസങ്ങൾക്കു മുൻപേയെത്തി ജോലിയിൽ വ്യാപൃതരായിരുന്നു.
രാജ്യത്തെ സ്വദേശി സ്കൂളുകളിൽ മലയാളികൾ അടക്കം ഒട്ടേറെ വിദേശ അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം അവധിക്കു ശേഷം ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് തിരിച്ചെത്തിയിരുന്നു. വിപുലമായ ഒരുക്കങ്ങളാണ് ഈ അധ്യയന വർഷം വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിട്ടുളളത്. 16 സ്കൂൾ കെട്ടിടങ്ങൾ പുതിയതായി തുറന്നു.
ഈ വർഷം സുരക്ഷക്കാണ് ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് . റോയൽ ഒമാൻ പോലീസും വിദ്യാഭ്യാസ മന്ത്രാലയവും കർശന സുരക്ഷ നിർദേശങ്ങളാണ് സ്കൂൾ ബസുകൾ കൈകാര്യം ചെയ്യുന്നവർക്ക് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.