Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നാ​ളെ മു​ത​ൽ വീണ്ടും ബെല്ലടി കേൾക്കും

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നാ​ളെ മു​ത​ൽ വീണ്ടും ബെല്ലടി കേൾക്കും
cancel

മ​സ്ക​ത്ത്: 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​മാ​നി​ലെ ഏ​താ​ണ്ടെ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ​യും വാ​തി​ലു​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തു​റ​ക്കും. ന​വം​ബ​റോ​ടെ എ​ല്ലാ ക്ലാ​സു​ക​ളും തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്കൂ​ളു​ക​ൾ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​സ്ക​ത്ത് മേ​ഖ​ല​യി​ൽ വാ​ദീ ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും ഞാ​യ​റാ​ഴ്ച മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. വാ​ദീ ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​റാം തീ​യ​തി മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളു​ടെ സൗ​ക​ര്യ​വും സാ​ഹ​ച​ര്യ​വും അ​നു​സ​രി​ച്ച് ക്ലാ​സു​ക​ൾ തു​റ​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്കൂ​ൾ ബോ​ർ​ഡ് ഒാ​ഫ് ഡ​യ​റ​ക്ടേ​ഴ്​​സ്. മ​സ്ക​ത്ത്, അ​ൽ ഗു​ബ്റ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ൽ 12ാം ക്ലാ​സ് മാ​ത്ര​മാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ തു​റ​ക്കു​ന്ന​ത്. ദാ​ർ​സൈ​ത്ത് വാ​ദീ ക​ബീ​ർ സ്കൂ​ളു​ക​ളി​ൽ 12, 10 ക്ലാ​സു​ക​ൾ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങും.

പ​ല സ്കൂ​ളു​ക​ളി​ലും രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ക്ലാ​സും ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ഒാാ​ൺ​ലൈ​ൻ ക്ലാ​സു​മാ​ണ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര​ക്ക് ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ൾ ഒാ​ഫ് ലൈ​നി​ലും ഒാ​ൺ​ലൈ​നി​ലു​മാ​യി വൈ​കു​ന്നേ​രം നാ​ല​ു​വ​രെ നീ​ളും. ഇ​ത് കു​ട്ടി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​മെ​ന്ന​ത​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ൾ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്നു​ണ്ട്. വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്​​ടി​ക്കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

വാ​ദീ ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 10, 12 ക്ലാ​സു​ക​ൾ​ക്ക് ഇൗ ​മാ​സം ആ​റു മു​ത​ലും കെ.​ജി ഒ​ന്ന്, ര​ണ്ട് , മൂ​ന്ന്, നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ൾ​ക്ക് ഏ​ഴ​ു​ മു​ത​ലും ആ​രം​ഭി​ക്കും. ഒ​മ്പ​ത് 11, ക്ലാ​സു​ക​ൾ അ​ടു​ത്ത​മാ​സം മൂ​ന്നു മു​ത​ലും ആ​റ്, ഏ​ഴ്, എ​ട്ട് അ​ടു​ത്ത മാ​സം ഏ​ഴു മു​ത​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ദാ​ർ​സൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ​ത്ത്,12 ക്ലാ​സു​ക​ൾ​ക്ക് നാ​ളെ മു​ത​ലും ഒ​മ്പ​ത്,11 ക്ലാ​സു​ക​ൾ​ക്ക് ഇൗ​മാ​സം 17 മു​ത​ലും ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ൾ​ക്ക് അ​ടു​ത്ത മാ​സം ഒ​ന്നു മു​ത​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഇൗ ​സ്​​കൂ​ളു​ക​ൾ​ക്കും ദി​വ​സ​വും ഒാ​ഫ്​​ലൈ​ൻ ക്ലാ​സും ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

വാ​ദീ ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സ്കൂ​ൾ പ​ട്ടി​ക​യി​ലെ ഒ​ന്നു മു​ത​ൽ 20വ​രെ കു​ട്ടി​ക​ൾ​ക്ക് ഒ​രാ​ഴ്ച സ്കൂ​ളി​ൽ ക്ലാ​സും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് വീ​ട്ടി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സും എ​ന്ന രീ​തി​യി​ലും 21 മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ടു​ത്ത ആ​ഴ്ച​യി​ൽ സ്കൂ​ൾ ക്ലാ​സും ആ​ദ്യ ബാ​ച്ചി​ന് വീ​ട്ടി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സും എ​ന്ന രീ​തി​യി​ലു​മാ​ണ് ന​ട​ക്കു​ക. ര​ണ്ടു മു​ത​ൽ മേ​ൽ​പോ​ട്ടു​ള്ള ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ 11.10 വ​രെ സ്കൂ​ൾ ക്ലാ​സും ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ വീ​ടു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ന​ട​ക്കും. സ്കൂ​ൾ യൂ​നി​േ​ഫാ​മി​ലാ​ണ് ഒാ​ൺ​ലൈ​ൻ, ഒാ​ഫ് ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കേ​ണ്ട​ത്.

ദാ​ർൈ​സ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ലും സ​മാ​ന രീ​തി​യി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ പ​ത്ത​ര​വ​രെ സ്കൂ​ൾ ക്ലാ​സും 11.30 മു​ത​ൽ 3.30 വ​രെ ഒാ​ഫ് ലൈ​ൻ ക്ലാ​സു​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ്കൂ​ൾ ക്ലാ​സു​ക​ൾ ക​ഴി​ഞ്ഞ് ചു​രു​ങ്ങി​യ ഇ​ട​വേ​ള​ക്കു​ള്ളി​ൽ വീ​ടു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ പ്രാ​യോ​ഗി​ക പ്ര​യാ​സ​ങ്ങ​ളു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

ഇവ പാലിക്കണം

  • സ്കൂ​​​ൾ പ്ര​​​വൃ​​​ത്തി സ​​​മ​​​യ​​​ത്തി​​​ന് അ​​​ഞ്ചു മി​​​നി​​​റ്റ് മു​​​മ്പ് കു​​​ട്ടി​​​ക​​​ൾ എ​​​ത്തി​​​യി​​​രി​​​ക്ക​​​ണം.
  • കൈ​​​യി​​​ൽ ചെ​​​റി​​​യ സാ​​​നിൈ​​​റ്റ​​​സ​​​ർ കു​​​പ്പി​​​ക​​​ൾ ക​​​രു​​​ത​​​ണം.
  • സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ ഉൗ​​​ഷ്മാ​​​വ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കും.
  • ശ​​​രീ​​​ര ഉൗ​​​ഷ്മാ​​​വ് 37.5 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സി​​​ൽ എ​​​ത്തി​​​യ​​​വ​​​രെ സ്കൂ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.
  • പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പു​​​സ്ത​​​ക​​​വും പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റാ​​​ൻ പാ​​​ടി​​​ല്ല •സ്കൂ​​​ൾ കാ​​​ൻ​​​റീ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ വെ​​​ള്ള​​​വും ല​​​ഘു ഭ​​​ക്ഷ​​​ണ​​​വു​​​മൊ​​​ക്കെ കൊ​​​ണ്ടു​​​വ​​​ര​​​ണം.
  • ഭ​​​ക്ഷ​​​ണം പ​​​ര​​​സ്​​​​പ​​​രം കൈ​​​മാ​​​റാ​​​ൻ പാ​​​ടി​​​ല്ല.
  • ര​​​ക്ഷി​​​താ​​​ക്ക​​​ളെ​​​യും വാ​​​ഹ​​​ന ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യും കു​​​ട്ടി​​​ക​​​ളെ ഇ​​​റ​​​ക്കാ​​​നും ക​​​യ​​​റ്റാ​​​നും സ്കൂ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല.
  • സ്കൂ​​​ൾ വി​​​ട്ട് അ​​​ര മ​​​ണി​​​ക്കൂ​​​റി​​​ന​​​കം കു​​​ട്ടി​​​ക​​​ളെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ കൊ​​​ണ്ടു​​​പോ​​​യി​​​രി​​​ക്ക​​​ണം. •കു​​​ട്ടി​​​ക​​​ൾ സ്കൂ​​​ളി​​​ന് പു​​​റ​​​ത്ത് കാ​​​ത്തി​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല
  • ഒ​​​രു േജാ​​​ഡി ഉ​​​ടു​​​പ്പു​​​ക​​​ൾ അ​​​ധി​​​കം സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ല്ലാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും േപ​​​രു​​​ക​​​ൾ എ​​​ഴു​​​ത​​​ണ​​​മെ​​​ന്നും വാ​​​ദീ ക​​​ബീ​​​ർ സ്കൂ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolmuscat
News Summary - The bell will ring again in Indian school from tomorrow
Next Story