ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 32,000പേർ
text_fieldsമസ്കത്ത്: രാജ്യത്ത് മഹാമാരിക്കെതിരെ ബൂസ്റ്റർ ഡോസ് ആരംഭിച്ചിട്ട് ഇതുവരെ 32,000ത്തിലധികം ആളുകൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ ഒരുശതമാനം മാത്രമാണിത്. ടാർഗറ്റ് ഗ്രൂപ്പിെൻറ 93 ശതമാനത്തോളം ആളുകൾ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. 86 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കുമായി കോവിഡിനെതിരെ ഊർജിതമായ വാക്സിൻ നടപടികളാണ് നടന്നുവരുന്നത്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയും കുത്തിവെപ്പ് നൽകുന്നുണ്ട്. രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തിങ്കളാഴ്ച കോവിഡ് അവലോകന സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസവും അതിൽ കൂടുതലും കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് എടുക്കാനാവുക. ഏത് വാകസിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക്കാണ് നൽകുന്നത്.
മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കും നേരത്തെതന്നെ രാജ്യത്ത് മൂന്നാം ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് 12പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി ഒമാൻ ടി.വിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിലവിൽ രാജ്യത്ത് വിദേശത്ത് നിന്നെത്തിയ രണ്ടു സ്വദേശികൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് അപകടം കുറവെന്നാണ് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, വേഗത്തിൽ പടരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയന്നു.
പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്സിൻ ഡോസുകളുടെ ഫലപ്രാപ്തി ഒരു കാലയളവിന് ശേഷം കുറയും. മുൻവകഭേദങ്ങളേക്കാൾ ഒമിക്രോൺ കൂടുതൽ അപകടകാരിയാണോ എന്ന് ഇതുവരെ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.