സഹത്തിൽ വെങ്കല യുഗത്തിലെ ധൂപകലശം കണ്ടെത്തി
text_fieldsമസ്കത്ത്: ബാത്തിന ഗവർണറേറ്റിലെ സഹം വിലായത്തിലെ ദാഹ്വ ഗ്രാമത്തിൽ 4500 വർഷത്തിലധികം പഴക്കമുള്ള ധൂപകലശം കണ്ടെത്തി. താമസയിടങ്ങളിലും മറ്റും സുഗന്ധം പുകക്കാനുപയോഗിക്കുന്ന പാത്രമാണിത്. കഴിഞ്ഞ എട്ടു വർഷമായി ഒമാൻ പാരമ്പര്യ, വിനോദ സഞ്ചാര മന്ത്രാലയം സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, സാമൂഹിക ശാസ്ത്ര കോളജിലെ പുരാവസ്തു ഗവേഷക വിഭാഗവുമായി സഹകരിച്ച് നടത്തുന്ന പര്യവേക്ഷണത്തിലാണ് ഇൗ കണ്ടെത്തൽ. ഇൗ മേഖലയിൽ നടത്തിയ ഉത്ഖനനത്തിൽ ആയിരക്കണത്തിനു വർഷം പഴക്കമുള്ള നിരവധി ചരിത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുരാതന കോട്ടകളുടെ അവശിഷ്ടങ്ങൾ, പുരാതന ജലസേചന രീതിയായ 'ഫലജുകൾ', ശ്മശാനങ്ങൾ, നിധികൾ, ശിലായുഗം മുതൽ ഇസ്ലാമിക കാലഘട്ടം വരെയുളള കാലയളവിലെ ജനങ്ങളുടെ അധിവാസകേന്ദ്രങ്ങൾ എന്നിവയുടെ ബാക്കി പത്രങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
വാദീ അൽ സകനിൽ വെങ്കല യുഗത്തിൽ ആദ്യ ഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിത രീതികൾ പുരാവസ്തു ഗവേഷക സംഘം വിശകലനം ചെയ്തു വരികയാണ്. അഗ്്നി ആരാധകരുടെ കാലം എന്നറിയപ്പെടുന്ന ബി.സി 2700-2000നും ഇടയിലുള്ള കാലഘട്ടമാണിത്. മൊസപ്പൊേട്ടാമിയൻ സിന്ധു നദീതട സംസ്കാരങ്ങളുടെ ഇടവേളക്കാലമായും ഇൗ കാലഘട്ടം അറിയപ്പെടുന്നുണ്ട്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ പ്രഫസർമാരായ നാസർ അൽ ജഹ്വരി, ഖാലിദ് ഡഗ്ലാസ് തുടങ്ങിയ പ്രഗല്ഭരുടെ നേതൃത്വത്തിലുള്ള സംഘം 2014 മുതലാണ് ഇൗ മേഖലയിൽ ഗവേഷണം ആരംഭിച്ചത്. ഗ്രാമത്തിലെ താഴ്വരകളിൽ വിവിധ ഇടങ്ങളിലായി പുരാതന കാലത്ത് ജീവിച്ചവരുടെ നിരവധി അധിവാസ കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിരവധി വൻ കെട്ടിടങ്ങളും ഇവയിൽപെടും.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ദാഹ്വയിലെ പത്താമത് സ്മാരകം എന്നറിയപ്പെടുന്ന കെട്ടിടമാണ്. ഇൗ കെട്ടിടത്തിൽ ഏഴ് വിവിധോദ്ദേശ്യ മുറികൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ സൂക്ഷിക്കാനുള്ള സ്േറ്റാർ മുറി, ചെമ്പ് ഉരുക്കുന്ന മുറി, താമസയിടം എന്നിവയും ഉൾപ്പെടും.
സുഗന്ധ വസ്തുക്കൾ പുകക്കാനുള്ള ധൂപകലശം ബി.സി 2300 -2200 ഇടയിലുള്ളതാണ്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും പുരാതനമായ ധൂപകലശമാണിത്. അേമരിക്കയിലെ ജോർജിയ യൂനിവേഴ്സിറ്റിയിലാണ് ഇതു സംബന്ധമായ വിശകലനം നടന്നത്. ജർമനിയിെല എം.എക്സ് ബ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലും ഇതു സംബന്ധമായ വിശകലനം നടന്നിട്ടുണ്ട്. കലശത്തിനുള്ളിൽ ഉപയോഗിച്ച സസ്യഎണ്ണ ഏതാണെന്ന് ഗവേഷണം നടക്കുന്നത് ഇവിടെയാണ്. സമാനമായ ധൂപ കലശങ്ങൾ 1996ൽ റാസ് അൽ ജിൻസിലും കണ്ടെത്തിയിരുന്നു. ഇവ ബി.സി 2200 കാലഘട്ടത്തിലേതാണ്. വെള്ള ചുണ്ണാമ്പ് കല്ലിലാണ് കലശം നിർമിച്ചിരിക്കുന്നത്.
വളരെ പുരാതന കാലം മുതൽക്കെ ഒമാനികൾ നിത്യ ജീവിതത്തിൽ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.