ദോഫാറിൽ കേബിൾ കാർ വരുന്നു
text_fieldsമസ്കത്ത്: ടൂറിസം ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള ദോഫാറിെൻറ ആകർഷണം വർധിപ്പിക്കാനായി ഒമാനിലെ ആദ്യ കേബിൾ കാർ പദ്ധതി വരുന്നു. മൂന്നര കിലോ മീറ്റർ നീളത്തിൽ ദർബാത്ത് മേഖലയിലാണ് ലോകോത്തര നിലവാരത്തിലുള്ള പദ്ധതി യാഥാർഥ്യമാക്കുക. ഒമാൻ-തുർക്കിഷ് കമ്പനിയായ ടെലിഫെറിക്ക് ഹോൾഡിങ്ങിെൻറ ഉപസ്ഥാപനമായ ഇൻറർനാഷനൽ ടെലിഫെറിക് കമ്പനിയാണ് പദ്ധതിക്കു പിന്നിൽ. കഴിഞ്ഞ വർഷം മാർച്ചിലാണ് ഒമാനിൽ പ്രവർത്തനമാരംഭിച്ചതെന്ന് ഇൻറർനാഷനൽ ടെലിഫെറിക് കമ്പനി പ്രതിനിധി അബ്ദുൽ അസീസ് മുഇസ് പറഞ്ഞു.
ജബൽ അഖ്ദർ, ജബൽ ശംസ്, മുസന്ദം അടക്കം ഒമാനിലെ വിവിധ സ്ഥലങ്ങളും പദ്ധതിക്കായി പരിഗണിച്ചിരുന്നു. എന്നാൽ ദർബാത്തിനെ പദ്ധതിക്കായി തിരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ ഒരു ശതകോടി ഡോളർ ചെലവിൽ ന്യൂ സ്വിറ്റ്സർലൻഡ് എന്നപേരിൽ സംയോജിത പദ്ധതി സ്ഥാപിക്കാനാണ് ആലോചന. കേബിൾ കാറിനു പുറമെ അമ്യൂസ്മെൻറ് പാർക്ക്, അക്വാ പാർക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും. പൈതൃക ടൂറിസം മന്ത്രാലയവുമായി കൂടിക്കാഴ്ചകൾ കഴിഞ്ഞതായും പദ്ധതിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അബ്ദുൽ അസീസ് മുഇസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.