ജബൽ അഖ്ദറിൽ കേബ്ൾ കാർ പദ്ധതി വരുന്നു
text_fieldsമസ്കത്ത്: ജബൽ അഖ്ദറിലെ ടൂറിസം വികസനത്തിന് ആവിഷ്കരിക്കുന്നത് വിപുലമായ പദ്ധതികൾ. കേബ്ൾ കാർ പദ്ധതി സ്ഥാപിക്കലാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
പൈതൃക-ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് ബിൻ സൈദ് അൽ മഹ്റൂഖി ട്വിറ്ററിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യാൻ ടൂറിസം മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം അടുത്തിടെ ജബൽ അഖ്ദർ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഒരു ട്വിറ്റർ ഉപഭോക്താവ് ജബൽ അഖ്ദറിൽ കേബ്ൾ കാർ വേണമെന്നും ഇതു ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളെ ആകർഷിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇതിന് മറുപടിയായാണ് കേബ്ൾ കാർ ടൂറിസം വികസന പദ്ധതിയുടെ ഭാഗമാണെന്ന് മന്ത്രി സ്ഥിരീകരിച്ചത്. പദ്ധതി യാഥാർഥ്യമാകുന്ന പക്ഷം ഒമാനിലെ ആദ്യ കേബ്ൾ കാർ പദ്ധതിയാകും ജബൽ അഖ്ദറിലേത്. ഇതിനു പുറമെ, കഫേകളും റസ്റ്റാറൻറുകളുമെല്ലാം അടങ്ങുന്ന വാണിജ്യ സെൻററും സീസണൽ ഉൽപന്നങ്ങൾ കച്ചവടം നടത്തുന്നതിനായുള്ള മാർക്കറ്റും ജബൽ അഖ്ദറിൽ നിർമിക്കുന്നുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ ജബൽ അഖ്ദറിൽ നാചുറൽ ഹിസ്റ്ററി മ്യൂസിയം നിർമിക്കുമെന്ന് ടൂറിസം മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.