ഖസബ് തുറമുഖത്തിെൻറ നിർമാണം പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഖസബ് തുറമുഖത്തിെൻറ നിർമാണം പൂർത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഗതാഗത, വാർത്തവിതരണ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. മുസന്ദം ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് തുറമുഖ വികസനം.
ഇത് പ്രാവർത്തികമാകുന്നതോടെ ഖസബിൽ നിരവധി നിക്ഷേപ പദ്ധതികൾ രൂപപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ദിബ്ബ-ലിമ-ഖസബ് റോഡിെൻറ വഴി തെരഞ്ഞെടുക്കാനും ടെൻഡർ വിളിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് നീങ്ങുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.