രാജ്യത്ത് ചൂട് ഉയരും; പൊടിക്കാറ്റിനും സാധ്യത
text_fieldsമസ്കത്ത്: അടുത്ത രണ്ട് ദിവസം രാജ്യത്ത് ചൂട് ഉയരാനിട. മരുഭൂപ്രദേശങ്ങളിൽ താപനില അമ്പത് ഡിഗ്രിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായാണ് രാജ്യത്ത് താപനില ഉയരുന്നതും പൊടിക്കാറ്റ് ഉണ്ടാവുകയും ചെയ്യുക. വരണ്ട വടക്കുപടിഞ്ഞാറൻ കാറ്റിെൻറ ഫലമായി ദോഫാർ ഗവർണറേറ്റിൽ ഖരീഫ് മേഘങ്ങളും ദുർബലപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിെൻറ അറിയിപ്പിൽ പറയുന്നു. അൽ ഹജർ പർവത നിരകളിലും പരിസരത്തും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. രാജ്യത്ത് ഇക്കുറി കടുത്ത വേനൽചൂടാണ് അനുഭവപ്പെടുന്നത്.
ദാഹിറ, ദാഖിലിയ, ബുറൈമി,അൽ വുസ്ത, വടക്കൻ ശർഖിയ മേഖലകളിൽ ഞായറാഴ്ച ഉയർന്ന ചൂട് രേഖപ്പെടുത്തിയാതി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഫഹൂദിലും ഖറൻ അൽ ആലമിലും 49 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇബ്രി, മുദൈബി, ഇബ്ര എന്നിവിടങ്ങളിൽ 48 ഡിഗ്രിയായിരുന്നു ചൂട്. ദാഹിറ ഗവർണറേറ്റിന്റെ മരുഭൂ പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മസ്കത്ത് ഗവർണറേറ്റിൽ 42 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്. ദാഖിലിയ ഗവർണറേറ്റിേന്റതടക്കം ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.