മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്തെ ക്രൂസ് ടെർമിനൽ നവീകരിക്കുന്നു
text_fieldsമസ്കത്ത്: രാജ്യത്തെ പ്രധാന തുറമുഖങ്ങളിലൊന്നായ മത്ര സുൽത്താൻ ഖാബൂസ് പോർട്ടിലെ ക്രൂസ് ടെർമിനൽ നവീകരിക്കാൻ അസ്യാദ് പോർട്ട്സ് കമ്പനി ഒരുങ്ങുന്നു. ഇതിനായി ടെൻഡർ ക്ഷണിച്ചു.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ അനുഭവം വർധിപ്പിക്കുന്നതിനുമാണ് ടെർമിനൽ നവീകരിക്കുന്നത്. 2018 ജനുവരി ഒന്നുമുതൽ സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ പ്രവർത്തനവും നിയന്ത്രണവും അസ്യാദ് പോർട്ട്സാണ് നടത്തി വരുന്നത്. ക്രൂസ് കപ്പലിലെത്തുന്ന സഞ്ചാരികളുടെ സുൽത്താനേറ്റിലേക്കുള്ള ആദ്യ സ്വാഗത കേന്ദ്രമാണ് സുൽത്താൻ ഖാബൂസ് പോർട്ടലിലെ ക്രൂസ് ടെർമിനൽ കെട്ടിടം.
ഓരോ ക്രൂസ് സീസണിലും രാജ്യത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവാണുണ്ടായിരിക്കുന്നത്. ക്രൂസ് ടൂറിസത്തിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും ടൂറിസം വ്യവസായത്തിന്റെ ഭാവി വളർച്ചയെ പിന്തുണക്കുന്നതിനും ക്രൂസ് ടെർമിനലിന്റെ നവീകരണം അനിവാര്യമായിത്തീരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയാണ് ഒമാനിലെ ക്രൂസ് കപ്പൽ സീസൺ. ഈ സമയത്ത് സുൽത്താൻ ഖാബൂസ് പോർട്ട്, സലാല തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ സഞ്ചാരികളുമായി ക്രൂസുകളെത്താറുണ്ട്. കഴിഞ്ഞ വർഷം 202 കപ്പലുകളിലായി 3,21,012 വിനോദസഞ്ചാരികളാണ് മസ്കത്ത്, സലാല, ഖസബ് തുറമുഖങ്ങളിലെ ത്തിയത്. ഈ വർഷം ഇത് 3,80,000 കടക്കുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
ജനുവരി മുതൽ മേയ് വരെയുള്ള ഈ വർഷത്തിന്റെ ക്രൂസ് സീസണിന്റെ ആദ്യ ഘട്ടത്തിൽ മൂന്ന് തുറമുഖങ്ങളിൽ 102 കപ്പലുകളിലായി 2,06,544 സഞ്ചാരികളായിരുന്നു എത്തിയിരുന്നത്.
അതേസമയം, വരാനിരിക്കുന്ന ക്രൂസ് സീസണിൽ ഒമാനിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് പെതൃക- ടൂറിസം മന്ത്രാലയം. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലെ റിസോർട്ട്സ് വേൾഡ് ക്രൂസുമായി പൈതൃക- ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം സുൽത്താൻ ഖാബൂസ് തുറമുഖത്തേക്ക് 46 കപ്പലുകളും ഖസബ് തുറമുഖം 23 കപ്പലുകളുമെത്തും.
സുൽത്താനേറ്റിലേക്ക് വിവിധ വലിപ്പത്തിലുള്ള ക്രൂസ് കപ്പലുകളും യാട്ടുകളും ആകർഷിക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ മന്ത്രാലയം കൺസൾട്ടിങ് കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. സുൽത്താനേറ്റിലെ ക്രൂസ് കപ്പൽ സീസൺ സാധാരണയായി ഒക്ടോബർ മുതൽ ഏപ്രിൽ അവസാനം വരെയാണ്. ഈ സമയത്ത് സുൽത്താൻ ഖാബൂസ് തുറമുഖം, സലാല തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ ക്രൂസ് കപ്പലുകളെത്താറുണ്ട്. 202 കപ്പലുകളിലായി 3,21,012 വിനോദസഞ്ചാരികളാണ് കഴിഞ്ഞവർഷം മസ്കത്ത്, സലാല, ഖസബ് തുറമുഖങ്ങളിൽ എത്തിയത്. ഈ വർഷം ഇത് 3,80,000 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ക്രൂസ് സീസണിന്റെ ആദ്യ ഘട്ടമായ ജനുവരി മുതൽ മേയ് വരെ മൂന്ന് തുറമുഖങ്ങളിലായി 102 കപ്പലുകളിലൂടെ 2,06,544 യാത്രക്കാരെയാണ് ലഭിച്ചത്.
രാജ്യത്തേക്ക് കൂടുതൽ ക്രൂസ് സഞ്ചരികളെ ആകർഷിക്കാൻ രണ്ട് പുതിയ വിസകൾക്കും അധികൃതർ തുടക്കം കുറിച്ചിട്ടുണ്ട്. പത്ത് ദിവസം, ഒരുമാസത്തേക്കും കാലാവധിയുള്ള വിസകളാണ് പുതുതായി അവതരിപ്പിച്ചിട്ടുളളത്. ഇതിൽ പത്ത് ദിവസത്തേക്കുള്ളത് സൗജന്യ വിസയാണ്. പത്ത് ദിവസത്തെ സൗജന്യ വിസ ആഡംബര കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് അനുവദിക്കുക. ഇതിന് ഏജന്റ് മുഖേനെ അപേക്ഷിക്കണം. വിസ അനുവദിച്ച തീയതിമുതല്‍ 30 ദിവസത്തിനുള്ളില്‍ ഒമാനില്‍ എത്തുകയും വേണം.
ഒമാനിലെത്തിയ ശേഷം 10 ദിവസമാണ് വിസ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസത്തെ വിസ നേടാനും സാധിക്കും. വിസ അനുവദിച്ച് 30 ദിവസത്തിനുള്ളില്‍ സുൽത്താനേറ്റിൽ എത്തിച്ചേരണ്ടതാണെന്നും വ്യവസ്ഥയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.