തമിഴ്നാട് സ്വദേശി ഹനീഫ് സ്വാദിഖ് ബാഷയുടെ മൃതദേഹം ഖബറടക്കി
text_fieldsയാംബു: യാംബു റോയൽ കമീഷനിൽ ഏപ്രിൽ 12 ന് നിര്യാതനായ തമിഴ്നാട് തൃശ്ശിനാപ്പള്ളി വോരിയൂർ സ്വദേശി ഹനീഫ് സ്വാദിഖ് ബാഷ (53) യുടെ മുതദേഹം 26 ദിവസത്തിനുശേഷം ഖബറടക്കി. വ്യാഴാഴ്ച അസർ നമസ്കാരശേഷം ടൗൺ മസ്ജിദ് ജാമിഅഃ കബീറിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ടൗൺ 'ഷാത്തിഅ മഖ്ബറ' യിൽ ഖബറടക്കം ചെയ്തു. സ്വകാര്യ കമ്പനിയിൽ നീണ്ട വർഷങ്ങൾ ജോലി ചെയ്തിരുന്ന ഹനീഫയെ ഏപ്രിൽ 12 ന് യാംബു റോയൽ കമ്മീഷൻ ഭാഗത്തെ ഒരു മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊതുവെ മിതഭാഷിണിയായിരുന്ന ഇദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങൾ വ്യക്തമല്ല. അസ്വാഭാവിക മരണമായതിനാൽ നടപടിക്രമങ്ങൾ വൈകിയതിനാലാണ് ഖബറടക്കം ചെയ്യാൻ ആഴ്ചകൾ വൈകിയതെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു. ഫാത്തിമ ജാൻ ആണ് ഹനീഫ് സ്വാദിഖ് ബാഷയുടെ ഭാര്യ. ഇരുപത് വയസ്സുള്ള മുഹമ്മദ് ഫയാസ്, ഒമ്പത് വയസ്സുള്ള മുഹമ്മദ് ഫാസിൽ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.