ബർക്കയിൽ കരക്കടിഞ്ഞ കൂറ്റൻ തിമിംഗലത്തെ സംസ്കരിച്ചു
text_fieldsമസ്കത്ത്: ഒമാൻ തീരത്ത് ചത്ത് കരക്കടിഞ്ഞ കൂറ്റൻ തിമിംഗലത്തെ സംസ്കരിച്ചു. ബർകയിലെ അൽ സുവാദി തീരത്തായിരുന്നു ദിവസങ്ങൾക്കുമുമ്പ് തിമിംഗലം കരക്കടിഞ്ഞത്. അതേസമയം, തിമിംഗലം ചത്തത് സ്വാഭാവിക കാരണങ്ങളാലാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
15 മീറ്ററിലധികം നീളമുള്ള തിമിംഗലത്തിന് രോഗബാധയുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്, നിലവിൽ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ലബോറട്ടറികളിൽ സാമ്പിളുകൾ വിശകലനം ചെയ്യുന്നുണ്ട്.
ഒരു സംഘം 55 മണിക്കൂർ തുടർച്ചയായി അശ്രാന്ത പരിശ്രമം നടത്തിയാണ് പോസ്റ്റ്മോർട്ടവും മറ്റു നടപടിപടികളും പൂർത്തിയാക്കിയത്. തിമിംഗലത്തെ ശരിയായി സംസ്കരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. ഒമാൻ കടലിലെയും അറബിക്കടലിലെയും ആഴത്തിലുള്ള വെള്ളത്തിൽ വസിക്കുന്ന ഇത്തരത്തിലുള്ള തിമിഗംലത്തിന് സധാരണ 18 മീറ്റർ വരെ നീളവും 57,000 കിലോഗ്രാം ഭാരവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.