പുറങ്ങ് അബ്ദുല്ല മുസ്ലിയാരുടെ മരണം ഐക്യത്തിനായി യത്നിച്ച നേതാവ്
text_fieldsമസ്കത്ത്: ഒമാനിലെ പ്രവാസികളുടെ മത-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിന്നിരുന്ന അബ്ദുല്ല ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്ന പുറങ്ങ് അബ്ദുല്ല മൗലവിയുടെ നിര്യാണം എല്ലാവരിലും വേദന പടർത്തി. എല്ലാവരുടെയും പ്രശ്നത്തിൽ ഇടപെടാനും അതു പരിഹരിക്കാനും കഴിവുള്ള കരുത്തുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് ഉസ്താദുമായി ബന്ധമുള്ള എല്ലാവരും പ്രതികരിച്ചു.
അബ്ദുല്ല മൗലവി നല്ല പ്രവർത്തകനും മറ്റുള്ള മതസ്ഥരുമായി സൗഹൃദത്തിലായിരുന്ന നല്ല നേതാവുമായിരുന്നെന്ന് ഗൾഫാർ മുഹമ്മദലി പറഞ്ഞു. ഒമാെൻറ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്ന അദ്ദേഹം ദിശാബോധമുള്ള നേതാവായിരുന്നു. അദ്ദേഹത്തിെൻറ അർപ്പണബോധവും മറ്റു മതക്കാരുമായും മറ്റു വിഭാഗങ്ങളുമായും ഒരുമിച്ചുപോവാനുള്ള കഴിവും എടുത്തുപറയേണ്ടതാണ്. റൂവിയിൽ സുന്നി മദ്റസക്ക് പുതിയ കെട്ടിടം നിർമിക്കാനും അതിന് അംഗീകാരവും മറ്റും നേടിക്കൊടുക്കാനും തനിക്ക് പ്രേരണ നൽകിയത് അദ്ദേഹത്തിെൻറ അർപ്പണബോധമായിരുെന്നന്ന് ഗൾഫാർ അനുസ്മരിച്ചു.
പരിചയപ്പെടുന്ന എല്ലാവർക്കും പിതൃതുല്യനായ നേതാവായിരുന്നു അബ്ദുല്ല ഉസ്താദെന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് റഇൗസ് അഹമ്മദ് പറഞ്ഞു. എല്ലാവരുമായും നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. എല്ലാ വിഭാഗം ജനങ്ങളോടും ഒരുപോലെ പെരുമാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തെൻറ പിതാവായ ഇ. അഹമ്മദുമായി അദ്ദേഹത്തിന് പ്രത്യേക സ്നേഹബന്ധമുണ്ടായിരുന്നു. അദ്ദേഹം എല്ലാവരുടെയും ഹൃദയത്തിെൻറ ഭാഗമായിരുന്നു. അതിനാൽ ഉസ്താദിെൻറ മരണം വലിയ നഷ്ടമാണ്. അബ്ദുല്ല ഉസ്താദ് മറ്റു സംഘടനകളുമായി ഉൗഷ്മള ബന്ധം സ്ഥാപിച്ചിരുന്ന അപൂർവ വ്യക്തിത്വമായിരുെന്നന്ന് കെ. വി. ഉമർ പറഞ്ഞു. മുസ്ലിം െഎക്യത്തിനുവേണ്ടി അദ്ദേഹം ആത്മാർഥമായി ശ്രമിച്ചിരുന്നു. മുസ്ലിം സംഘടനകളുടെ െഎക്യവേദിയായിരുന്ന യൂനിറ്റി സെൻററിെൻറ യോഗങ്ങളിൽ അദ്ദേഹത്തിെൻറ സാന്നിധ്യം എല്ലാവർക്കുംആവേശമായിരുന്നു.
കഴിഞ്ഞ 30 വർഷമായി സുന്നി സംഘടനയെ നയിക്കുന്നതിലും വളർത്തുന്നതിലും അബ്ദുല്ല മൗലവി വലിയ പങ്കുവഹിച്ചതായി സുന്നി സെൻറർ നേതാവ് അബ്ബാസ് പറഞ്ഞു. ആത്മാർഥതയുള്ള നല്ല നേതാവും സംഘാടകനുമായിരുന്നു. 93ൽ മസ്കത്തിൽ ആദ്യത്തെ മദ്റസ വാടക കെട്ടിടത്തിൽ സ്ഥാപിക്കുന്നതിനും 2003ൽ സ്വന്തമായ കെട്ടിടം നിർമിക്കുന്നതിനും അദ്ദേഹം വഹിച്ച പങ്കുവലുതാണ്. ദീർഘകാലം മസ്കത്തിൽനിന്നുള്ള ഹജ്ജ് ഗ്രൂപ്പിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.