Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിനിമയ നിരക്ക് സർവകാല...

വിനിമയ നിരക്ക് സർവകാല റെക്കോഡിൽ, റിയാലിന് 200.70 രൂപ

text_fields
bookmark_border
വിനിമയ നിരക്ക് സർവകാല റെക്കോഡിൽ, റിയാലിന് 200.70 രൂപ
cancel
Listen to this Article

മ​സ്ക​ത്ത്: റി​യാ​ലി​ന്​ വി​നി​മ​യ നി​ര​ക്ക് ഉ​യ​ർ​ന്ന് സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച ഒ​രു റി​യാ​ലി​ന് 200.70 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.

ഈ ​വ​ർ​ഷം മാ​ർ​ച്ച് എ​ട്ടി​നു​ണ്ടാ​യി​രു​ന്ന ഉ​യ​ർ​ന്ന വി​നി​മ​യ നി​ര​ക്കാ​ണ് ഇ​തോ​ടെ മ​റി​ക​ട​ന്ന​ത്. മാ​ർ​ച്ച് എ​ട്ടി​ന് ഒാ​ൺ​ലൈ​ൻ വി​നി​മ​യ പോ​ർ​ട്ട​ലാ​യ എ​ക്സി എ​ക്ചേ​ഞ്ച് ഒ​രു റി​യാ​ലി​ന് 200.40 എ​ന്ന നി​ര​ക്ക് കാ​ണി​ച്ചി​രു​ന്നെ​ങ്കി​ലും വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച ത​ന്നെ വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ശ​നി, ഞാ​യ​ർ വാ​രാ​ന്ത്യ അ​വ​ധി ആ​യ​തി​നാ​ൽ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച​ത്തെ ക്ലോ​സി​ങ് നി​ര​ക്ക് ത​ന്നെ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ത​ന്നെ വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഓ​ൺ​ലൈ​ൺ പോ​ർ​ട്ട​ലി​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ റി​യാ​ലി​ന് 201.700 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​ദ്യ​മാ​യാ​ണ് റി​യാ​ലി​ന് 200 രൂ​പ​യി​ൽ അ​ധി​കം ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ​ണം ക​രു​തി​വെ​ച്ചി​രു​ന്ന പ​ല​രും നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​താ​യും അ​തി​നാ​ൽ വ​ൻ സം​ഖ്യ​യാ​ണ് നാ​ട്ടി​ലേ​ക്ക് ഒ​ഴു​കു​ന്ന​തെ​ന്നും എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. ഒ​മാ​നി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​യ​ർ​ന്ന നി​ര​ക്ക് കു​റ​ച്ച് ദി​വ​സം കൂ​ടി തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കൈ​യി​ൽ പ​ണം ഉ​ള്ള​വ​രി​ൽ പ​ല​രും പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റ​ല്ല.

ഇ​ന്ത്യ​യി​ലെ ഒാ​ഹ​രി വി​പ​ണി​യി​ൽ ഇ​ടി​വു​ണ്ടാ​യ​താ​ണ് രൂ​പ​യു​ടെ മു​ല്യം കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ക​മ്പ​നി​ക​ളു​ടെ ഒാ​ഹ​രി​ക​ളി​ൽ ര​ണ്ട് ശ​ത​മാ​നം ഇ​ടി​വാ​ണ് ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ റി​സ​ർ​വ് ബാ​ങ്കി‍െൻറ റി​പോ നി​ര​ക്ക്​ ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​ന​വും രൂ​പ​ക്ക് വി​ന​യാ​യി​ട്ടു​ണ്ട്. റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​ലി​ശ നി​ര​ക്കാ​ണ് റി​പ്പോ​റൈ​റ്റ്. പ​ണ​പ്പെ​രു​പ്പ​വും മാ​ർ​ക്ക​റ്റി​ൽ പ​ണ​ത്തിെൻറ ഒ​ഴു​ക്കും ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് റി​സ​ർ​വ് ബാ​ങ്ക് റി​പ്പോ റേ​റ്റ് ഉ​യ​ർ​ത്തി​യ​ത്. 6.50 ശ​ത​മാ​ന​മാ​യി​രു​ന്ന റി​പ്പോ റേ​റ്റ് 6.90 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

ഇ​തോ​ടെ ബാ​ങ്കു​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക് ന​ൽ​കു​ന്ന പ​ലി​ശ നി​ര​ക്കും ഉ​യ​രും. ഇ​ത് ഒാ​ഹ​രി വി​പ​ണി​യി​ൽ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് നി​ക്ഷേ​പ​മി​റ​ക്കു​ന്ന​വ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​തോ​ടൊ​പ്പം അ​മേ​രി​ക്ക​ൻ ഡോ​ള​റും ശ​ക്തി പ്രാ​പി​ച്ചി​ട്ടു​ണ്ട്. പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​നു​ള്ള അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വി‍െൻറ തീ​രു​മാ​ന​വും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തും ഇ​ന്ത്യ​ൻ ഒാ​ഹ​രി​യി​ൽ നി​ന്ന് നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​ൻ കാ​ര​ണ​മാ​യി. റ​ഷ്യ-​യു​െ​ക്ര​യ്​​ൻ പ്ര​തി​സ​ന്ധി കാ​ര​ണം എ​ണ്ണ വി​ല ഉ​യ​ര​ൽ, ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ല വ​ർ​ധ​ന തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. വി​നി​മ​യ നി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ വ​ൻ തോ​തി​ൽ വി​ദേ​ശ ക​റ​ൻ​സി ഇ​ന്ത്യ​യി​ലേ​ക്ക് ഒ​ഴു​കാ​ൻ സ​ഹാ​യ​ക​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exchange raterial
News Summary - The exchange rate hit an all-time high of Rs 200.70 against the rial
Next Story