പുതിയാപ്പിള സൽക്കാരം
text_fieldsഎെൻറയെല്ലാം ആദ്യകാലത്ത് നോമ്പ് നോൽക്കുന്നവരെ പുതിയാപ്പിള സൽക്കാര തുറക്ക് കൊണ്ടുപോകുക എന്നത് ഒരു ചടങ്ങായിരുന്നു. പുതുതായി കല്യാണം കഴിഞ്ഞ പുതിയാപ്പിളയെ ആദ്യപത്തിൽ തന്നെ നോമ്പ് തുറ സൽക്കാരത്തിന് ക്ഷണിക്കും. കൂട്ടത്തിൽ നന്നായി ഭക്ഷണം കഴിക്കുന്നവർക്ക് മുൻഗണനയാണ്. ഇന്നത്തെ പോലെ നൂറുതരം വിഭവങ്ങൾ ഇല്ല. എങ്കിലും നാടൻ കോഴിക്കറിയും അരി പത്തിരിയും, പൊേറാട്ടയും ജീരകക്കഞ്ഞിയും ഒക്കെ ആയിരുന്നു.
നോമ്പ് തുറ കഴിഞ്ഞാൽ ഒന്നെങ്കിൽ കിലോമീറ്റർ നടക്കണം, അല്ലെങ്കിൽ ബസിന് പോകണം. അല്ലാതെ ഇന്നത്തെപോലെ വാഹനം വിളിച്ചുപോക്ക് ഇല്ല. അക്കാലത്ത് സമൂഹത്തിൽ ആഘോഷമായ നോമ്പ് തുറകൾ ഉണ്ടായിരുന്നില്ല. ദാരിദ്ര്യം വ്യാപകമായിരുന്നതിനാൽ ആരെങ്കിലും നോമ്പുതുറക്കു വിളിച്ചിരുെന്നങ്കിൽ എന്നായിരുന്നു പലരും ആഗ്രഹിച്ചിരുന്നത്.
പിന്നീടാണ് തൊണ്ണൂറുകളിൽ ഗൾഫിൽ എത്തിപ്പെടുന്നത്. അതും ബദവികളായ അറബികൾക്കിടയിൽ കൊടുംചൂടും തണുപ്പുമുള്ള കാലം. മലയാളികൾ വളരെ കുറവ്. ഉള്ളവരിൽ മുസ്ലിംകൾ വളരെ ചുരുക്കം. ഗ്രാമങ്ങളിലെ പള്ളികൾ, മണൽക്കാറ്റിെൻറ പൊടിപിടിച്ച കാർപറ്റുകൾ, ഉപ്പുവെള്ളത്തിെൻറ രസമുള്ള വെള്ളം, പള്ളിയിൽ കൊണ്ടുവരുന്ന തളികയിൽ ചുറ്റിലും ഇരുന്നു ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യക്കാർ, ഈജിപ്ഷ്യൻ, സുഡാനികൾ, സ്വദേശികളായ ഒമാനികൾ തുടങ്ങിയവർ ഒന്നിച്ചു നോമ്പു തുറക്കുന്ന കാഴ്ച ഇന്നും മായാത്ത ഓർമകൾ ആണ്.
റമദാൻ ചന്തകളാണ് ഗ്രാമങ്ങളിലെ മറ്റൊരു അത്ഭുതകരമായ ഒന്ന്. ആടുകളെ വളർത്തി രണ്ടു പെരുന്നാളിലും ചന്തകളിൽ വിൽക്കുന്നതു കാണാൻ രസമാണ്. ഗ്രാമങ്ങൾ സന്ദർശിക്കുമ്പോഴാണ് ഒമാെൻറ ഭംഗി മനസ്സിലാകുന്നതും ആളുകളെ അറിയുന്നതും. നീണ്ട 30 വർഷത്തെ പ്രവാസജീവിതത്തിലെ സിംഹഭാഗവും റമദാനിൽ ഒമാനിൽ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.